സ്കോട് ലാന്‍ഡ് മന്ത്രി അലക്സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു
സ്കോട്ട്ലാന്‍ഡ് മന്ത്രി അലക്സ് സാല്‍മണ്ട് രാജിക്കൊരുങ്ങുന്നു. ബ്രിട്ടണില്‍ നിന്ന് വേര്‍പിരിയാനുള്ള ഹിതപരിശോധന പരാജയപ്പെട്ടതോടെയാണ് സാല്‍മണ്ടിന്റെ രാജിയെന്ന് സൂചന. സ്കോട്ടീഷ് നാഷണല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനവും രാജിവയ്ക്കുമെന്നാണ് സൂചന. ഇരുപതു വര്‍ഷമായി പാര്‍ട്ടി നേതൃത്വം വഹിക്കുന്ന സാല്‍മണ്ടാണ് ബ്രിട്ടണില്‍ നിന്ന് വേര്‍പിരിയാനുള്ള പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്.
അതേസമയം, ഹിതപരിശോധാഫലം പുറത്തുവന്നതോടെ വിഭജനവാദികളും ഐക്യവദികളും തമ്മില്‍ ഏറ്റുമുട്ടി. ഗ്ലാസ്ഗോയിലെ ജോര്‍ജ് സ്ക്വയറില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഹിതപരിശോധനയില്‍ ഐക്യത്തിനൊപ്പം നിന്ന ജനതയെ എലിസബത്ത് രാജ്ഞി യും പ്രധാനമന്ത്രി ഡേവിഡ് കാമറൂണും അഭിനന്ദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha