ലങ്കയില്‍ ഭൂരിപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കും തുല്യ അവകാശം: വംശീയ അധിക്ഷേപം അനുവദിക്കില്ലെന്ന് രജപക്ഷെ
വംശീയ അധിക്ഷേപത്തിന്റെ പേരില്‍ ആഗോള തലത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ശ്രീലങ്ക. അതു കൊണ്ടു തന്നെയാകണം തെറ്റു തിരുത്തല്‍ നയവുമായി പ്രസിഡന്റ് മഹീന്ദ്ര രജപക്ഷെ രംഗത്തെത്തിയത്. മത തീവ്രവാദവും, വംശീയ അധിക്ഷേപവും ശ്രീലങ്കയില്‍ അനുവദിക്കില്ല എന്നാണ് രജപക്ഷെ വ്യക്തമാക്കിയിരിക്കുന്നത്. ബുദ്ധിസ്റ്റ് നാഷണലിസ്റ്റ് ഗ്രൂപ്പിന്റെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്ക ജനാധിപത്യ രാഷ്ട്രമാണെന്നും ഭൂരിപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ന്യൂനപക്ഷത്തിനും ഉണ്ടെന്നും രജപക്ഷെ പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതിനോടൊപ്പം ഭൂരിപക്ഷ വിഭാഗങ്ങള്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും മതസൗഹാര്‍ദം വളര്‍ത്താനുള്ള ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇയ്‌ക്ക് നേരെ ഉണ്ടായ സൈനിക നീക്കത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായ ആരോപണങ്ങള്‍ ശക്തമായി നില്‍ക്കേ കഴിഞ്ഞ ദിവസം മുസ്ലീം വ്യാപാര സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് നേരിട്ട് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha