ഇറാഖില്‍ ചാവേര്‍ ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു
ഇറാഖില്‍ ചാവേര്‍ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ആസ്ഥാനത്തിനു നേരെയായിരുന്നു ആക്രമണം നടന്നത്. ഇറാഖിലെ തിക്രിത് നഗരത്തിലായിരുന്നു സംഭവം. ബാഗ്‌ദാദില്‍ നിന്ന് ഏകദേശം 160 കിലോമീറ്റര്‍ അകലെയാണ് തിക്രിത്. സദ്ദാം ഹുസൈന്റെ ജന്‍മദേശം കൂടിയാണിത്. ടാങ്കര്‍ ലോറിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇറാഖിലെ ഷിയാ ഭരണത്തെ താഴെയിറക്കാന്‍ സുന്നി വിഭാഗം നേതൃത്വം നല്‍കുന്ന അല്‍ഖ്വയ്‌ദ ബന്ധമുള്ള ഇസ്ലാമിസ്‌റ്റ് തീവ്രവാദികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇവര്‍ സര്‍ക്കാര്‍ ആപ്പീസുകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് പലതവണ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍ ഇവരാണെന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha