സിറിയയില്‍ ഐഎസിനു നേരം അമേരിക്ക വ്യോമാക്രമണം തുടങ്ങി
സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്)തീവ്രവാദികള്‍ക്കു നേരെ അമേരിക്ക വ്യോമാക്രമണം തുടങ്ങി. അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ വിമതതാവളങ്ങള്‍ തകര്‍ന്നതായി പെന്റഗണ്‍ സ്ഥിരീകരിച്ചു.
യുദ്ധ വിമാനങ്ങളും ബോംബര്‍ ജെറ്റുകളും നടത്തിയ ആക്രമണത്തിനായി ടോമോഹോക് മിസൈലുകള്‍ ഉപയോഗിച്ചതായി പെന്റഗണ്‍ വ്യക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. സഖ്യകക്ഷി സേനകളും ആക്രമണത്തില്‍ പങ്കാളികളായിട്ടുണ്ട്. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും കിര്‍ബി വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ഐഎസ് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് അമേരിതക്ക വ്യോമാക്രമണത്തിന് തീരുമാനിച്ചത്. ഐഎസ് തീവ്രവാദികളെ ഇല്ലായ്മ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിക്കുകയും ലോകരാജ്യങ്ങളുടെ സഹകരണം തേടുകയും ചെയ്തിരുന്നു. സിറിയയില്‍ അമേരിക്ക ന
ടത്തുന്ന ആദ്യ വ്യോമാക്രമണമാണിത്. ഓഗസ്റ്റ് മുതല്‍ ഇറാക്കില്‍ ഇതുവരെ 190 വ്യോമാക്രമണങ്ങള്‍ അമേരിക്കന്‍ സേന നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha