അരനൂറ്റാണ്ടിനു ശേഷം മ്യാന്‍മാറില്‍ സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരണം ആരംഭിച്ചു
അര നൂറ്റാണ്ടിനു ശേഷം മ്യാന്‍മാറില്‍ സ്വകാര്യ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. മാധ്യമ സ്വാതന്ത്രത്തിന്റെ കടുത്ത നിബന്ധനകള്‍ ഒഴിവാക്കാനുള്ള മ്യാന്‍മാറിലെ പുതിയ ഭരണകൂടത്തിന്റെ നീക്കത്തിന്റെ ഭാഗമായാണിത്. ഡിസംബറിലാണ് ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇതിനുമുന്നോടിയായി സെപ്‌റ്റംബറില്‍ 29 അംഗ പ്രൊവിന്‍ഷ്യല്‍ മ്യാന്‍മര്‍ പ്രസ് കൗണ്‍സിലും രൂപീകരിച്ചിരുന്നു. പതിനാറു ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും നാലുപത്രങ്ങളാണ് ഇന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. യൂണിയന്‍ ഡെയ്‌ലി, ഗോള്‍ഡന്‍ ഫ്രഷ്‌ലാന്റ് ഡെയ്‌ലി, സ്റ്റാന്റേഡ് ടൈംസ്, വോയ്‌സ് ഡെയ്‌ലി എന്നിവയാണ് പ്രസിദ്ധീകരണം ആരംഭിച്ച പത്രങ്ങള്‍. മറ്റു പത്രങ്ങള്‍ വൈകാതെ തന്നെ ആരംഭിക്കും. 1964 മുതല്‍ പട്ടാള ഭരണകൂടം രാജ്യത്തെ സ്വകാര്യ ദിനപത്രങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ ആക്കിയിരുന്നു.
https://www.facebook.com/Malayalivartha