ബിന്ദ്ര മനസ്സു മാറ്റി, ഒളിംപിക്സിന് യോഗ്യത ലഭിച്ചാല്‍ മത്സരിക്കും
ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയ്ക്ക് വീണ്ടും മനംമാറ്റമുണ്ടായി. 2016-ലെ റിയോ ഒളിംപിക്സിന് യോഗ്യത ലഭിച്ചാല്‍ മത്സരിക്കുമെന്ന് ബിന്ദ്ര പറഞ്ഞു. നേരത്തെ ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കല മെഡല്‍ നേടിയതിന് പിന്നാലെയാണ് താരം വിരമിക്കലില്‍ നിന്നും പിന്മാറിയത്.
തിങ്കളാഴ്ചയാണ് ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്. ഏഷ്യന്‍ ഗെയിംസിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മത്സരം അവസാനത്തേതാണെന്നും പ്രഖ്യാപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha