തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ഇന്ത്യക്കാരന് യുഎസ് അഞ്ചു വര്‍ഷത്തെ നല്ലനടപ്പ് വിധിച്ചു
തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും പ്രസിഡന്റ് ബറാക് ഒബാമയുടെ നിശിത വിമര്‍ശകനുമായ ഇന്ത്യാക്കാരന് അമേരിക്കയില്‍ നല്ല നടപ്പ് ശിക്ഷ. എഴുത്തുകാരന് കൂടിയായ ദിനേഷ് ഡിസൂസ(53)യ്ക്കാണ് അഞ്ചു വര്‍ഷം നല്ല നടപ്പും നിര്‍ബന്ധിത സാമൂഹ്യസേവനവും ശിക്ഷയായി ലഭിച്ചത്. 30,000 യു.എസ് ഡോളര്‍ പിഴയും അടയ്ക്കണം.
സെനറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമയത്ത് ചട്ടങ്ങള്‍ ലംഘിച്ച് 10,000 ഡോളര്‍ ചെലവഴിക്കാന്‍ ശ്രമിച്ചു എന്നതാണ് ദിനേഷിനെതിരായ കുറ്റം. ശിക്ഷാ കാലാവധിയുടെ ആദ്യത്തെ വര്‍ഷത്തില്‍ എട്ടു മാസം സാമൂഹ്യ സേവന കേന്ദ്രത്തില്‍ നിര്‍ബന്ധമായും കഴിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha