യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആക്രമണത്തില്‍ ഒരു വാഹനം തകര്‍ന്നതായും കൊല്ലപ്പെട്ടവരില്‍ വിദേശികളായ രണ്ടു തീവ്രവാദികളുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. തിങ്കളാഴ്ച വസീറിസ്ഥാന് മേഖലയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 19 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha