അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്‍വതാരോഹകന്റെ തലയറുത്തു
അല്‍ജീരിയയില്‍ കാണാതായ ഫ്രഞ്ച് പര്വതാരോഹകന് ഹെര്‍വ് ഗൗര്ഡലിന്റെ തലയറുക്കുന്ന വീഡിയോ പുറത്ത്. ഫ്രഞ്ച് സര്‍ക്കാരിന് രക്തം കൊണ്ടുള്ള സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്. ബന്ദിയാക്കപ്പെട്ട ഹെര്വിനൊപ്പം മുഖം മറച്ച് തോക്കുധാരികളയ നാലു പേരെയും കാണാം.
ജുന്ത് അല്‍ ഖലീഫ എന്ന സംഘടനയുടെ പടയാളികളാണ് തങ്ങളെന്നും അബു ബകര്‍ അല്‍ ബാഗ്ദാദിയുടെ സേവകരാണെന്നും ഭീകരര്‍ വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാക്കിലും സിറിയയിലും കഴിഞ്ഞ ദിവസം ഫ്രാന്‍സ് വ്യോമാക്രമണം നടത്തിയതിനുള്ള തിരിച്ചടിയായാണ് ഹെര്വിനെ ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 24 മണിക്കൂറിനകം വ്യോമാക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഹെര്വിനെ വധിക്കുമെന്ന് ഭീകരര്‍ ഫ്രാന്‍സിന് താക്കീത് നല്‍കിയിരുന്നു.ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്സിനെയും ഫ്രഞ്ച് പാര്‍ലമെന്റിനെയും സംബോധനചെയ്തു കൊണ്ടാണ് ഭീകരര്‍ വീഡിയോയില്‍ സംസാരിക്കുന്നത്.
കിഴക്കന്‍ അല്‍ജിയേഴ്സില്‍ നിന്നും ഞായറാഴ്ച ഹെര്വിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)നെതിരെ ഫ്രഞ്ച് വിമാനങ്ങള്‍ ആക്രമണം ആരംഭിച്ചത്. സഖ്യസേന നടത്തിയ ആക്രമണത്തിന് അഞ്ച് ഇസ്ലാമിക രാഷ്ട്രങ്ങളും പിന്തുണനല്കിയിരുന്നു.പിടിയിലുണ്ടായിരുന്ന മൂന്ന് വിദേശികളെ ഐ.എസ് തീവ്രവാദികള്‍ വധിച്ചത് അടുത്തിടെയാണ്. അതെ തുടര്‍ന്നാണ് ഐഎസ് തീവ്രവാദത്തിനെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ശക്തമായി പ്രതികരിച്ചു തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha