ചൈന ഇനിയും നുഴഞ്ഞുകയറുമോ? ഫ്ളാഗ് മീറ്റിങ് ഇന്ന്
അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യാ ചൈന ഫ്ളാഗ് മീറ്റിംഗ് ഇന്ന് നടക്കും. ലഡാക്കിലെ ചുഷുലിലാണ് ഫ്ളാഗ് മീറ്റിംഗ് നടക്കുകയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ചുമാര്‍ മേഖലയില്‍ സെപ്തംബര്‍ 10നു മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും.
ചുമാറില്‍ ചൈനീസ് സേന കടന്നുകയറിയതിനെ തുടര്‍ന്ന് ഇന്ത്യ ഇവിടെ കുടുതല്‍ സൈനികരെ വിന്യസിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ നയതന്ത്ര ബന്ധത്തെ വരെ ബാധിച്ചേക്കാവുന്ന നിലയിലേക്ക് പ്രശ്നം വളര്‍ന്നതോടെ പരിഹാരത്തിന് ഫ്ളാഗ് മീറ്റിംഗ് വിളിക്കണമെന്ന് രണ്ടു ദിവസം മുന്‍പ് ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയിലെ നയതന്ത്ര പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ സമയം നിശ്ചയിക്കാന്‍ വൈകുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha