ഗുജറാത്ത് കലാപത്തില്‍ മോഡിക്ക് യുഎസ് കോടതിയുടെ സമന്‍സ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കന്‍ ഫെഡറല്‍ കോടതിയുടെ സമന്‍സ്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സന്നദ്ധ സംഘടനയുടെ പരാതിയിലാണ് ന്യുയോര്‍ക്ക് കോടതിയുടെ നടപടി. 21 ദിവസത്തിനകം മോഡി മറുപടി നല്‍കണം. മോദി ഇന്ന് യുഎസില്‍ എത്താനിരിക്കെയാണ് കോടതിയുടെ നടപടി.
കലാപസമയത്ത് മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. തുടര്‍ന്ന് മോഡിക്ക് അമേരിക്ക വീസ റദ്ദാക്കിയിരുന്നു. എന്നാല്‍ മോഡി പ്രധാനമന്ത്രിയായശേഷം വീസ റദ്ദാക്കിയത് അമേരിക്ക പിന്‍വലിച്ചിരുന്നു.
അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ (എജെസി) എന്ന സംഘടനയാണ് കലാപബാധിതര്‍ക്കു വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. ഏലിയന്‍ ടോര്‍ട്ട് ക്ലെയിംസ് ആക്ട് (എടിസിഎ), ടോര്‍ച്ചര്‍ വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് (ടിവിപിഎ) എന്ന നിയമങ്ങള്‍ പരിഗണിച്ചാണ് കോടതി സമന്‍സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha