താലിബാന് ആക്രമണം : അഫ്ഗാനിസ്ഥാനില്‍ 100 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയില്‍ താലിബാന് തീവ്രവാദികളുടെ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അര്ജിസ്ഥാനില് അഞ്ചു ദിവസമായി നൂറുകണക്കിനു തീവ്രവാദികളാണ് അതിക്രമിച്ചുകയറി ആക്രമണം നടത്തുന്നത്.
അര്ജിസ്ഥാനിലെ പോലീസുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഗസ്നി പോലീസ് മേധാവി അറിയിച്ചു. തീവ്രവാദികള്‍ നൂറിലധികം പേരെ കൊലപ്പെടുത്തിയതായി പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ അഹ്മദുള്ള അഹ്മാദി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha