കൊറിയകള്‍ക്കിടയില്‍ യുദ്ധ ഭീഷണി: അമേരിക്ക യുദ്ധ കപ്പലുകള്‍ വിന്യസിച്ചു
ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സൈനിക താവളങ്ങളില്‍ അമേരിക്ക കൂടുതല്‍ യുദ്ധ കപ്പലുകളും പോര്‍ വീമാനങ്ങളും സജ്ജമാക്കി. മിസൈല്‍വേധ സംവിധാനങ്ങളും റഡാറുകളും തയ്യാറാക്കിയിട്ടുണ്ട്. ഉത്തര കൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയാണ് ലക്ഷ്യം. സമാധാനത്തിന്റെ പാതയോടാണ് തങ്ങള്‍ക്ക് താല്‍പര്യമെന്നും, ഉത്തര കൊറിയയുടെ യുദ്ധഭീഷണിയാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്നും പെന്റഗണ്‍ അറിയിച്ചു. ഉത്തര കൊറിയ സമാധാനത്തിന്റെ പാത തിരഞ്ഞെടുക്കണമെന്നും പെന്റഗണ്‍ വക്താവ് ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്‌ചയാണ് ദക്ഷിണ കൊറിയക്കെതിരെ ഉത്തര കൊറിയ ഔദ്യോലികമായി യുദ്ധം പ്രഖ്യാപിച്ചത്. ഇതോടെ റഷ്യയും ഉത്തരകൊറിയക്കെ തിരെ രംഗത്തു വന്നിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് നല്ലതിനല്ലെന്നായിരുന്നു റഷ്യ പറഞ്ഞത്. ദക്ഷിണ കൊറിയ അമേരിക്കന്‍ സഹായത്തോടെ നടത്തിയ സംയുക്ത സൈനികാഭ്യാസമാണ് യുദ്ധ സമാനമായ അവസ്ഥയിലെത്താന്‍ ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. അഭ്യാസത്തിന്റെ ഭാഗമായി അമേരിക്ക ബോംബര്‍വീമാനങ്ങള്‍ പറത്തുകയും ചെയ്‌തിരുന്നു. ഇതാണ് ഉത്തര കൊറിയയെ കൂടുതല്‍ ചൊടിപ്പിച്ചത്. ബോംബര്‍ വീമാനങ്ങളെ പ്രതിരോധിക്കാന്‍ ഉത്തര കൊറിയ മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മൂന്നാമത്തെ ആണവ പരീക്ഷണം നടത്തിയതോടെ ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയക്കെതിരെ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha