വിവിധ രാജ്യങ്ങളില്‍ ഭീകരരെന്നു സംശയിക്കുന്നവര്‍ പിടിയിലായതായി റിപ്പോര്‍ട്ട്
ഐഎസ് ഭീകരസംഘടനയ്ക്കെതിരെ ലോകവ്യാപകമായി ജാഗ്രത പുലര്‍ത്തുമ്പോള്‍ വിവിധ രാജ്യങ്ങളില്‍ ഭീകരരെന്നു സംശയിക്കുന്ന ആളുകള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ഐഎസില്‍ ചേരുന്ന ആളുകളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരം പേര് ഐഎസില്‍ ചേര്‍ന്ന് ഇറാഖിലും സിറിയയിലും ആക്രമണം നടത്തുന്നതായി യുഎസ് നാവിക അഡ്മിറല്‍ സാമുവല്‍ ലോക്ലിയര് അറിയിച്ചു.
ഇതിനിടെ, ഐഎസിലേക്ക് ആളുകളെ റിക്രൂട്ടുചെയ്യാനെത്തിയ ഭീകരന് ബംഗ്ലാദേശില്‍ അറസ്റ്റിലായി. മലേഷ്യയില്‍ ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരും ബ്രിട്ടനില്‍ രണ്ടുപേരും പിടിയിലായി. ഐഎസ് ബന്ധം സംശയിക്കുന്ന ഒന്‍പതു പേരെ സ്പെയിന്, മൊറോക്കോ എന്നിവിടങ്ങളിലും അറസ്റ്റു ചെയ്തു. യുഎസിന്റെ നേതൃത്വത്തില്‍ ഐഎസിനു നേരെ നടക്കുന്ന വ്യോമാക്രമണത്തിനു പ്രതികാരം യൂറോപ്പിലുണ്ടാകാന് സാധ്യതയുണ്ടെന്നു യൂറോപ്യന്‍ യൂണിയന്റെ ഭീകരവിരുദ്ധ വിഭാഗം മേധാവി ഗില്ലിസ് ഡി കെര്‍ച്ചോവ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha