കൂട്ടബലാത്സംഗ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവ്
ബ്രസീലില്‍ കൂട്ടബലാത്സംഗത്തിനു ശേഷം യുവതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 107 വര്‍ഷം കഠിന തടവിന് വിധിച്ചു. അഞ്ച് യുവതികളെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം അതില്‍ രണ്ടു പേരെ കൊലപ്പെടുത്തിയിരുന്നു. കേസില്‍ സംഘ തലവനാണ് 107 വര്‍ഷം കഠിന തടവ് ലഭിച്ചത്. കേസില്‍ ഉള്‍പ്പെട്ട മറ്റു ആറു പേര്‍ക്ക് 26 മുതല്‍ 44 വര്‍ഷം വരെയാണ് കോടതി തടവ് വിധിച്ചത്. ബ്രസീലിലെ വടക്കു-കിഴക്കന്‍ സംസ്ഥാനമായ പരെബയിലെ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
2012 ഫെബ്രുവരിയില്‍ സംഘതലവന്‍ എഡ്യൂറോ ദോസ് സാന്റോസ് പെരെരയുടെ വസിതിയില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനായി ക്ഷണിക്കപ്പെട്ട യുവതികളെ പെരെരയും കൂട്ടുകാരും നടത്തിയ മുന്‍ധാരണ പ്രകാരം ആക്രമിച്ച് ബലാത്സംഗത്തിന് ഇരയാക്കി. തുടര്‍ന്ന് ഇസ്ബെല്ല, മിഷെല എന്നീ യുവതികളെ യുവാക്കള്‍ കൊലപ്പെടുത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha