ആഫ്രിക്കയില്‍ എബോള മരണം 3,000 കടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്
പടിഞ്ഞാറന്‍ ആഫ്രിക്കയെ ഭീതിയിലാഴ്ത്തി പടര്‍ന്നിരിക്കുന്ന എബോള രോഗം മൂലം മരണമടഞ്ഞവരുടെ എണ്ണം 3,000 കടന്നു. ലോകാരോഗ്യസംഘടന നടത്തിയ പഠനമാണ് കണക്കുകള്‍ സ്ഥിരീകരിച്ചത്.
നിലവില്‍ എബോള വൈറസ് ബാധിച്ച് മരണ ഭീതിയില്‍ കഴിയുന്ന 6,300 പേരാണുള്ളത്. നവംബറോടെ രോഗ ബാധിതരുടെ എണ്ണം ഇരുപതിനായിരം ആയി വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha