മരിച്ചെന്ന് കരുതി സംസ്കാരം നടത്തിയ സ്ത്രീ പിന്നീട് ശ്വാസം മുട്ടി മരിച്ചു
അര്‍ബുദ ബാധയെ തുടര്‍ന്ന് മരിച്ചെന്ന് കരുതി ജീവനോടെ കുഴിച്ചിട്ട സ്ത്രീ ശ്വാസം മുട്ടി മരിച്ചു. ഗ്രീസിലെ തെസ്സലോണികിയിലാണ് സംഭവം. 45കാരിയായ സ്ത്രീയാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
അര്‍ബുദ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതോടെ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ ഇവരെ ഗ്രീസിന് വടക്കുള്ള ചെറിയ പട്ടണമായ തെസ്സലോണികിലുള്ള സെമിത്തേരിയില്‍ സംസ്ക്കരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് എ്ല്ലാവരും മടങ്ങിയ ശേഷം സെമിത്തേരിയിലെ ജോലിക്കാരാണ് പുതിയ കല്ലറയ്ക്കകത്ത് നിന്നും ശബ്ദം കേട്ടത്. താന്‍ മരിച്ചിട്ടില്ലെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഇവര്‍ കല്ലറയുടെ പാളിയില്‍ ഇടിച്ചതോടെ സെമിത്തേരി ജീവനക്കാരന് പോലീസിനെ വിളിച്ചുവരുത്തി കല്ലറ വീണ്ടും തുറന്നു. ഇവരെ പുറത്തെടുത്തപ്പോഴേക്കും ശവപ്പെട്ടിയിലിരുന്നു ശ്വാസം മുട്ടി ഇവര്‍ മരിച്ചിരുന്നു.
അതേ സമയം വിവരമറിഞ്ഞെത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞ് ഇവര്‍ മണിക്കൂറുകള്‍ക്ക് മുമ്പേ മരിച്ചതാണെന്നും അവര്‍ വീണ്ടും ജീവിക്കാന്‍ യാതൊരുസാധ്യതയില്ലെന്നും പറഞ്ഞു. ഹൃദയം നിലച്ചതായി തങ്ങള്‍ ടെസ്റ്റുകള്‍ നടത്തിയപ്പോള്‍ തെളിഞ്ഞിരുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha