നവാസ് ഷെരീഫിന്റെ പ്രസംഗത്തിനെതിരെ ഇന്ത്യ പ്രതികരിച്ചു
കാശ്മിര്‍ ജനത മോചനത്തിനായി കാത്തിരിക്കുന്നുവെന്ന പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിനെതിരെ ഇന്ത്യ രംഗത്തെത്തി. ജമ്മുകശ്മിരിലെ ജനങ്ങള്‍ ജനാധിപത്യ സംവിധാനത്തിലൂടെ സഞ്ചരിക്കാനുള്ള തീരുമാനം സ്വയം എടുത്തവരാണെന്ന് യുഎന്‍ പൊതുസഭയില്‍ ഇന്ത്യ മറുപടി നല്കി.
കാശ്മീര്‍ വിഷയത്തില്‍ പാക് പ്രധാനമന്ത്രി നടത്തിയ പ്രസ്ഥാവന യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണെമ്മ് ഇന്ത്യന്‍ പ്രതിനിധി യുഎന്‍ പൊതു സഭയ്ക്കു മറുപടി നല്കി. ജമ്മുകാശ്മിരിലെ ജനങ്ങള്‍ ജനാധിപത്യ സംവിധാനത്തിലൂടെ സഞ്ചരിക്കാനുള്ള തീരുമാനം സ്വയംഎടുത്തവരാണെന്നും ഇന്ത്യ വ്യക്തമാക്കി.
കാശ്മിര്‍ പ്രശ്നം പരിഹരിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്നും കാശ്മിരില്‍ ഹിതപരിശോധനയ്ക്കായി ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന ഐക്യരാഷ്ട്രസഭയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നുമാണ് കഴിഞ്ഞ ദിസവം പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പറഞ്ഞത്. പ്രശ്നം പരിഹരിക്കുന്നതില്‍ ഇന്ത്യ താല്പര്യം കാട്ടുന്നില്ല. കശ്മിരിലെ ജനങ്ങള്‍ മോചനത്തിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യ -പാകിസ്ഥാന് സെക്രട്ടറിതല ചര്‍ച്ച റദ്ദാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു.
ഐക്യരാഷ്ട്രസഭയിലെ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാനിരിക്കെയാണ് കാശ്മിര്‍ വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രസംഗത്തില്‍ അതുകൊണ്ട് തന്നെ കാശ്മിര്‍ വിഷയത്തിലെ കടുത്ത നിലപാടുകള്‍ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനിടെ ഗുജറാത്ത് കലാവുമായി ബന്ധപ്പെട്ട് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കന്‍ കോടതി നോട്ടീസ് അയച്ച സംഭവത്തില്‍ വൈറ്റ്ഹൈൗസിന്റെ പ്രതികരണം പുറത്തുവന്നു. ഫെഡറല്‍ കോടതിയുടെ നിയമനടപടികള്‍ മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha