ഏഷ്യന്‍ ഗെയിംസില്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി
ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. ഖുശ്ബിര്‍ കൗറാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഒരു മണിക്കൂര്‍ 33 മിനിറ്റ് 7 സെക്കന്‍ഡ് സമയത്തിലാണ് ഖുശ്ബിര്‍ 20 കിലോമീറ്റര്‍ ഫിനിഷ് ചെയ്തത്. ചൈനയുടെ ലു ക്സിയൂച്ചി സ്വര്‍ണം നേടി. സമയം ഒരു മണിക്കൂര്‍ 31 മിനിറ്റ് 6 സെക്കന്റ്. രണ്ടു മിനിറ്റ് ഒരു സെക്കന്‍ഡ് സമയത്തിന്റെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം നഷ്ടമായത്. ദക്ഷിണകൊറിയന്‍ താരത്തിനാണ് വെങ്കലം.
പുരുഷന്മാരുടെ ഇരുപത് കിലോമീറ്റര്‍ നടത്തത്തില്‍ മലയാളിതാരം കെ.ടി.ഇര്ഫന് നിരാശപ്പെടുത്തി. 1:23:18 സെക്കന്‍ഡില്‍ അഞ്ചാമതായാണ് ഇര്ഫന് നടന്നെത്തിയത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് 45 സെക്കന്റില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഴെന്‍ വാങ് സ്വര്‍ണം നേടി. ഒരു മണിക്കൂര്‍ 20 മിനിറ്റ് 44 സെക്കന്റില്‍, ഇരുപത് കിലോമീറ്റര്‍ നടന്നെത്തിയ ജപ്പാന്റെ യാസുകെ സുസുക്കിയ്ക്കാണ് വെള്ളി.
https://www.facebook.com/Malayalivartha