മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം
മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായിക്ക് മോഡി അനുകൂലികളുടെ മര്‍ദ്ദനം.മോഡിയെ വിമര്‍ശിച്ചതിനാണ് മോഡി അനുകൂലികള്‍ രാജ്ദീപിനെ കൈയേറ്റം ചെയ്തത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറിലാണ് സംഭവം. മോഡിയെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെ ഒരു സംഘം കൈയേറ്റം ചെയ്തെന്ന ട്വിറ്റര്‍ സന്ദേശത്തെ തുടര്‍ന്നാണ് സംഭവം പുറെലോകം അറിയുന്നത്.
കഴിഞ്ഞ ദിവസം മോഡി മാഡിസണ്‍ സ്ക്വയറില്‍ എത്തിച്ചേരുന്നതിനു മുന്‍പായിരുന്നു സംഭവം. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് സുരക്ഷാ വലയം തീര്‍ത്താണ് രാജ്ദീപിനെ രക്ഷിച്ചത്. തന്നെ ജനക്കൂട്ടം ആക്രമിച്ചെന്ന് രാജ്ദീപും വ്യക്തമാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ യുട്യൂബില്‍ അപ്ലോഡ് ചെയ്തതിനെ പിന്തുണച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha