തിരഞ്ഞെടുപ്പിനായ് മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു. പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പിരിച്ചു വിട്ടത്. ഇതിനായി രാജാവിനോട് ശുപാര്‍ശ ചെയ്‌തെന്ന് പ്രധാനമന്ത്രി നജീബ് റസാക്ക് അറിയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഏപ്രില്‍ അവസാനത്തോടു കൂടി തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. തീയതി തീരുമാനിക്കുന്നതിനായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വൈകാതെ യോഗം ചേരും. നിലവിലെ പ്രധാനമന്ത്രി നജീബ് റസാക്ക് നേതൃത്വം നല്‍കുന്ന നാഷണല്‍ ഫ്രണ്ടും, അന്‍വര്‍ ഇബ്രാഹിം നയിക്കുന്ന ത്രികക്ഷി മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. 222 അംഗങ്ങളുള്ള മലേഷ്യന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ അമ്പതുവര്‍ഷമായി നാഷണല്‍ ഫ്രണ്ടു തന്നെയാണ് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ചെങ്കിലും ഇവരുടെ കുത്തകയായിരുന്ന പല മണ്ഡലങ്ങളിലും പ്രതിപക്ഷം മേല്‍ക്കൈ നേടി. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത മത്സരം തന്നെ ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ ഗ്രാമീണ മേഖലയില്‍ ഇപ്പോഴും ശക്തമായ വേരുകളുള്ളതിനാല്‍ നാഷണല്‍ ഫ്രണ്ടിനു തന്നെയാണ് വിജയ സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha