അഷ്റഫ് ഗാനി അഫ്ഗാന് പ്രസിന്റായി ചുമതലയേറ്റു
താലിബാന് ഭരണം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന് പ്രസിന്റായി അഷ്റഫ്ഗാനി അഹമ്മദ്സായി ചുമതലയേറ്റു. 2011 ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം അവസാനിച്ച ശേഷം ജനാധിപത്യ രീതിയില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പിലൂടെയാണ് അഷ്റഫ് ഗാനി അധികാരത്തിലേറിയത്.
സത്യപ്രതിജ്ഞചടങ്ങില്‍ ഇന്ത്യ, അമേരിക്ക, ചൈന, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. രണ്ട് ഉപരാഷ്ട്രപതിമാരും സത്യപ്രതിജ്ഞ ചെയ്തു. ആറ് മാസമായി നടന്നു വന്ന കൂടിയാലോചനയ്ക്കും തിരഞ്ഞെടുപ്പിനും ശേഷമാണ് പ്രസിഡന്റ് സ്ഥാന നിര്‍ണ്ണയം നടന്നത്.
പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അഷ്റഫ് ഗാനിക്കും അബ്ദുള്ളക്കും ഭൂരിപക്ഷം ഒരുപോലെയായിരുന്നു.
അതിനാല്‍ പ്രസിഡന്റായി അഷ്റഫും ഭരണ നിര്‍വ്വാഹക സമിതി തലവന്‍ എന്ന പുതിയ സ്ഥാനം അബ്ദുള്ളയും സ്വീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha