അഫ്ഗാനില്ചാവേര് ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു
അഫ്ഗാനില്‍ സൈനികരുമായി പോയ ബസുകള്‍ക്കു നേരെ ഉണ്ടായ ചാവേര്‍ ബോംബു സ്ഫോടനത്തില്‍ ഏഴു പേര് മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. ചാവേറുകള്‍ നടന്നെത്തി സ്ഫോടനം നടത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
`പാവ സര്‍ക്കാര്‍ യുഎസിന്റെ അടിമകളാകാന്‍ ഒപ്പിട്ട ഉടമ്പടിക്കെതിരെ ശക്തമായ സന്ദേശം നല്കുന്നവയാണ് ചാവേര്‍ ആക്രമണങ്ങളെന്നു താലിബാന് അറിയിച്ചു. 20 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് സംഘടന അവകാശപ്പെട്ടത്.
പുതിയ പ്രസിഡന്റ് അഷ്റഫ് ഗനി, അധികാരമേറ്റ് ആദ്യദിവസംതന്നെ ഒപ്പുവച്ച കരാറില്‍ അടുത്ത ഒരു വര്‍ഷം 9,800 യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നു. ഇവര്‍ക്കു പുറമെ ജര്‍മനി, ഇറ്റലി തുടങ്ങിയ നാറ്റോ സഖ്യരാജ്യങ്ങളില്‍ നിന്നുള്ള മൂവായിരം സൈനികരും രാജ്യത്തു തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha