സിറിയയില്‍ സ്കൂളിനു നേരെ ആക്രമണത്തില്‍ 41 കുട്ടികള്‍ കൊല്ലപ്പെട്ടു
സിറിയയില്‍ പ്രൈമറി സ്കൂളിനു നേരയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 41 കുട്ടികള്‍ കൊല്ലപ്പെട്ടു. മധ്യ സിറിയയിലെ ഹോംസ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഹോംസ് നഗരം അസഗ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബുധനാഴ്ചയാണ് സിറിയന്‍ നഗരമായ ഹോംസിലെ സ്കൂളിന് നേരെ ആക്രമണമുണ്ടായത്. കാറില്‍ എത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികളുടെ ശരീരഭാഗങ്ങള്‍ സ്ഫോടന സ്ഥലത്ത് ചിതറി കിടക്കുകയാണ്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പറ്റാത്ത രീതിയിലാണുള്ളത്. സ്കൂള്‍ കുട്ടികളെ ഉന്നം വച്ചുള്ള ആക്രമണമാണിതെന്ന് ഹോംസ് ഗവര്‍ണര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha