ഫിലിപ്പീന്‍സില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ ഭൂചലനം. പ്രാദേശിക സമയം രാവിലെയാണ് റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മനിലയില്‍ നിന്നും 158 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വടക്കുഭാഗത്ത് ഉള്‍നാടന്‍ മേഖലയിലാണ് ഭൂചലനമുണ്ടായതെന്നും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വോള്‍ക്കാനോളജി ആന്റ് സീസ്മോളജി മേധാവി റിനാറ്റോ സോളിഡം പറഞ്ഞു.
https://www.facebook.com/Malayalivartha