സിറിയയില്‍ കുര്‍ദ്ദിഷ് ആക്രമികള്‍ 16 ഐഎസ് ഭീകരരെ വധിച്ചു
വടക്കന്‍ സിറിയയില്‍ ഉണ്ടായ ആക്രമണത്തില്‍ കുര്‍ദ്ദിഷ് ആക്രമികള്‍ 16 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വധിച്ചു. ആക്രമണത്തില്‍ ഏഴു കുര്‍ദ്ദിഷ് ആക്രമികളും കൊല്ലപ്പെട്ടു. കുര്‍ദ്ദിഷ് നഗരമായ കൊമ്പാനയുടെ തെക്കുകിഴക്കന്‍ ഭാഗത്ത് തമ്പടിച്ചിരുന്ന ഐഎസ് ഭീകരരുടെ ശല്യം രൂക്ഷമായതോടെ കുര്‍ദ്ദിഷ് സേന ആക്രമണം അഴിച്ചു വിടുകയായിരുന്നു.
കുര്‍ദ്ദ് ജനങ്ങളെ കൂട്ടകൊല ചെയ്യുമെന്ന് ഭീഷണി മുഴക്കിയ ഐഎസ് ഭീകരരെ ഭയന്ന് ഇതിനോടകം ആയിരക്കണക്കിനു പേരാണ് നഗരം വിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha