ഐഎസ് ഭീകരര്‍ ബ്രിട്ടീഷ് പൗരന്റെ തലയറുത്തു
ഐഎസ് ഭീകരരുടെ തടവിലായിരുന്ന ബ്രിട്ടീഷ് പൗരനെ തലയറുത്തു കൊല്ലുന്ന വീഡിയോ ദൃശ്യം ഭീകരര്‍ പുറത്തു വിട്ടു. സിറിയയില്‍ വൈദ്യസഹായമെത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തിലുള്ള ആളായിരുന്നു ക്രൂരതയ്ക്ക് ഇരയായ അലന് ഹെനിങ്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ സ്വദേശിയായ അലന് ഹെനിങ് ഒമ്പതു മാസമായി ഭീകരരുടെ പിടിയിലായിരുന്നു. മുന്‍പ് അമേരിക്കന്‍-ബ്രിട്ടീഷ് പൗരന്മാരുടെ തലയറുത്ത സ്ഥലത്ത് നിന്നു തന്നെയാണ് ഇതും നടന്നത് എന്നാണ് സൂചന. സിറിയ ഇറാഖ് അതിര്‍ത്തിയില്‍ നിന്നുമാണ് വിഡിയോ എടുത്തിരിക്കുന്നത്.
എന്റെ പേര് അലന് ഹെനിങ്. ഞങ്ങളുടെ പാര്‍ലമെന്റ് ഇസ്ലാമിക സ്റ്റേറ്റിനെ ആക്രമിക്കാന്‍ തീരുമാനമെടുത്തു. ബ്രിട്ടീഷ് പൗരന് എന്ന നിലയില്‍ അതിനുള്ള വിലയായി എന്റെ ജീവന് നല്കുന്നു. വധിക്കുന്നതിന് മുമ്പ് അലന് ഒരു മിനുട്ട് 11 സെക്കന്റുള്ള വിഡിയോയില്‍ അലന് പറയുന്ന ദൃശ്യവും ആണ് പുറത്ത് വിട്ടത്.
ഒബാമ നിങ്ങള്‍ സിറിയയില്‍ വ്യോമാക്രമണം തുടരുകയാണ് അതിനുപകരമായി നിങ്ങളുടെ ആളുകളുടെ തല ഞങ്ങള്‍ വെട്ടുന്നുവെന്ന് ഭീകരന് അലന് സംസാരിച്ചതിനുശേഷം വീഡിയോയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha