മംഗള്‍യാനെ പരിഹസിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ കാര്‍ട്ടൂണ്‍
മംഗള്‍യാനിലൂടെ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ഇന്ത്യയ്ക്ക് ന്യൂയോര്‍ക്ക് ടൈംസിന്റെ പരിഹാസം. കാര്‍ട്ടൂണിലൂടെയാണ് അവര്‍ ഇന്ത്യയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. എലൈറ്റ് സ്പേസ് ക്ലബില്‍ കടക്കാന്‍ കന്നുകാലിയുമായി വാതില്‍ മുട്ടുന്ന ഇന്ത്യന്‍ ഗ്രാമീണനെ ചിത്രീകരിച്ചാണ് പത്രം കാര്‍ട്ടൂണ്‍ ഇറക്കിയത്.
പത്രത്തിനെതിരേ വംശീയാക്ഷേപം ഉയരുകയാണ്.മംഗള്‍യാനില്‍ നിന്നും ചൊവ്വയുടെ ആദ്യ ദൃശ്യം പുറത്ത് വരുന്നതിന് തൊട്ടു മുമ്പായിരുന്നു പത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പത്രം ഇത്തരമൊരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് കൂടുതല്‍ ശ്രദ്ധ കിട്ടാനാണെന്ന ആരോപണവും ശക്തമാണ്.
അതേസമയം ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രവര്‍ത്തിയുടെ പ്രാധാന്യം മനസ്സിലാക്കാതെ ഇന്ത്യയെ പരിഹസിക്കാനാണ് അമേരിക്കന്‍ ശ്രമമെന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha