ഇന്ത്യ വെടിനിറുത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണം, പാക്കിസ്ഥാന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഷറഫ്
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുകയാണ്. അത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാന്റെ ക്ഷമയെ പരീക്ഷിക്കരുതെന്നും പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു. അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിക്കുന്ന ഇന്ത്യയുടെ നിലപാട് പരിതാപകരമാണെന്നും എക്സ്പ്രസ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു പര്‍വേസ് ഇന്ത്യയ്ക്കെതിരെ ശക്തമായി പ്രതികരിച്ചത്.
ഇന്ത്യയുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി അതിര്‍ത്തിയില്‍ ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനം നല്ലതല്ല. തികച്ചും പരിതാപകരമായ കാര്യമാണിത്. പാക്കിസ്ഥാന് സേനയുടെ ക്ഷമ പരീക്ഷിക്കുന്നത് ഇന്ത്യ നിര്‍ത്തണമെന്നും ഇനി ഇതാവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യ ഉറച്ച തീരുമാനമെടുക്കണെന്നും മുഷറഫ് വ്യക്തമാക്കി.
പാകിസ്ഥാനിലെ ഇപ്പോഴത്തെ സര്‍ക്കാരും തിരഞ്ഞെടുപ്പ് രീതികളും ആവര്ത്തനവിരസതയുണ്ടാക്കുന്നതാണ്. പുതിയ സര്‍ക്കാരും പുതിയ തിരഞ്ഞെടുപ്പ് രീതിയും ഉണ്ടാവണമെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചിരുന്നു ചര്‍ച്ച നടത്തണം.
അതിലൂടെ ഉണ്ടാകുന്ന ആശയത്തിലൂടെ മാത്രമേ പുതിയ സര്‍ക്കാരും പുതിയ തിരഞ്ഞെടുപ്പ് രീതിയും രൂപപ്പെടുകയുള്ളൂവെന്ന് മുഷറഫ് പറഞ്ഞു.
https://www.facebook.com/Malayalivartha