ക്ഷമിക്കുക ഇന്ത്യക്കാരേ… കാര്‍ട്ടൂണിസ്റ്റിന് ഉദ്ദേശം. മാറിപ്പോയതാ; ബഹിരാകാശം ധനികരുടെ കുത്തകയല്ലെന്നാണ് വരുത്താന്‍ ശ്രമിച്ചത്; അവഹേളിക്കാന്‍ ഉദ്ദേശിച്ചില്ല
ഇന്ത്യയോടും ഇന്ത്യക്കാരോടും മാപ്പ് പറഞ്ഞു കൊണ്ട് അമേരിക്കന്‍ മാധ്യമ ഭീമന് രംഗത്തെത്തി. ഇന്ത്യയുടെ മംഗള്യാന് പരിവേഷണത്തെ പറ്റി ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന കാര്‍ട്ടൂണിനെതിരെ വ്യാപക പ്രതിഷേധം വന്ന സാഹചര്യത്തിലാണ് പത്രത്തിന്റെ മാപ്പപേക്ഷ.
ഇന്ത്യയെ ഒരു തരത്തിലും വേദനിപ്പിക്കാനല്ല കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതെന്നാണ് അവരുടെ വാദം. കാര്‍ട്ടൂണിസ്റ്റ് നല്ല അര്‍ത്ഥത്തില്‍ കൊടുത്ത ആശയം തെറ്റായി ജനങ്ങള്‍ വ്യാഖ്യാനിച്ചു.
ഇന്ത്യയുടേയോ സര്‍ക്കാരിന്റേയോ ജനങ്ങളുടേയോ ഉദ്യേശ ശുദ്ധിയെ ചോദ്യം ചെയ്യുവാനോ അവഹേളിക്കാനോ കാര്‍ട്ടൂണിസ്റ്റിന് ഉദ്ദേശമുണ്ടായിരുന്നില്ല എന്നും മാപ്പപേക്ഷയില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കിലാണ് മാപ്പപേക്ഷ നടത്തിയത്.
ന്യൂയോര്‍ക്ക് ടൈംസിന്റെ മാപ്പപേക്ഷയുടെ പൂര്‍ണ രൂപം
ഇന്ത്യയുടെ ശൂന്യാകാശ പരിവേഷണത്തെ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു എഡിറ്റോറിയല്‍ കാര്‍ട്ടൂണിനെ കുറിച്ച് അനേകം വായനക്കാര്‍ പരാതികള്‍ ഉന്നച്ചിട്ടുണ്ട്. ധനികരായ പാശ്ചാത്യ രാജ്യങ്ങളുടെ മാത്രം കുത്തകയല്ല ഇപ്പോള്‍ ശൂന്യാകാശ ഗവേഷണ മേഖല എന്നു സ്ഥാപിക്കാനാണ് കാര്‍ട്ടൂണിസ്റ്റ് ഹെങ്ങ് കിം സോംഗിന്റെ ഉദ്ദേശം. അന്തര്‍ദേശീയ വ്യാപാരങ്ങളെ കുറിച്ചുള്ള തന്റെ വീക്ഷണകോണ് വ്യക്തമാക്കുന്നതിന് അദ്ദേഹം ഉപയോഗിച്ച വാക്കുകളും ഇമേജുകളും പ്രകോപനമായെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയുടേയോ സര്‍ക്കാരിന്റേയോ ജനങ്ങളുടേയോ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുവാനോ അവഹേളിക്കാനോ ഹെങ്ങിന് ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാര്‍ട്ടൂണ്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോട് മാപ്പ് ചോദിക്കുന്നു. ഇതിനെ സംബന്ധിത്ത് അഭിപ്രായം അറിയിച്ചതിന് നന്ദി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha