വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേര്‍ പങ്കിട്ടു
വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ പങ്കിട്ടു. ലണ്ടന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ജോണ്‍ ഒ. കീഫ്, നോര്‍വീജിയന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ എഡ്വേര്‍ഡ് ഐ. മോസര്‍, ഭാര്യ മേ ബ്രീറ്റ് മോസര്‍ എന്നിവരാണ് വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായത്.
തലച്ചോറിലെ കോശങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേല്‍ സമ്മാനം ലഭിച്ചത്.
ലണ്ടന്‍ സര്‍വകലാശാലയിലെ സെയ്ന്‍സ്ബറി വെല്‍കം സെന്റര്‍ ഡയറക്ടറാണ് ജോണ്‍ ഒ. കീഫ്. 1977-ലാണ് അദ്ദേഹം തലച്ചോറിലെ ഹിപ്പോകാംപസ് കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച ആദ്യ ഘടകം കണെ്ടത്തിയത്.
2005-ല്‍ മോസര്‍ ദമ്പതികള്‍ തലച്ചോറിലെ ഗ്രിഡ് കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച് മറ്റൊരു ഘടകം കണ്ടെത്തി. വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹയാകുന്ന പതിനൊന്നാമത്തെ വനിതയാണ് മേ ബ്രീറ്റ് മോസര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha