ഇന്ത്യയിലേക്ക് 2000 ഭീകരരെ കടത്താന്‍ പാക് ശ്രമിക്കിന്നതായി റിപ്പോര്‍ട്ട്
ഇന്ത്യ- പാക് അതിര്‍ത്തിവഴി 2000 ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ പാകിസ്ഥാന് ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ വേണ്ടി ഇവരെ അതിര്‍ത്തിയുടെ അടുത്തെത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാസേനകള്‍ അതിജാഗ്രതയിലാണ്.
മഞ്ഞുകാലത്തിന് മുമ്പ് ഭീകരരെ ഇന്ത്യയിലേക്ക് കടത്തുകയാണ് പാകിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിക്കുന്നത്. ഇന്ത്യയിലേക്ക് ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ നുഴഞ്ഞുകയറ്റമായിരിക്കും ഇതെന്നാണ് വിലയിരുത്തല്‍. ജമ്മുകശ്മീരില്‍ കഴിഞ്ഞദിവസങ്ങളിലായി നടക്കുന്ന വെടിനിര്‍ത്തല്‍ക്കരാര്‍ ലംഘനങ്ങള്‍ ഇതിന്റെ ഭാഗമാണെന്നാണ് നിഗമനം. എന്നാല്‍, ഇന്ത്യന്‍സേനയുടെ ശക്തമായ ആക്രമണത്തില്‍ ഇവരുടെ എണ്ണം 300 ആയി ചുരുങ്ങിയിരിക്കുകയാണ്. ഇത് ഐ.എസ്.ഐയിലും ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ ഹാഫിസ് സയീദിലും ആശങ്കയുണ്ടാക്കിയിരിക്കുകയാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha