ഭാര്യയെ കറിവച്ചയാള്‍ ആത്മഹത്യ ചെയ്തു
ലോകം ഞെട്ടലോടെ കേട്ട വാര്‍ത്തയിലെ കഥാനായകനും വില്ലനുമായ ഭര്‍ത്താവ് മാര്‍ക്കസ് ആത്മഹത്യ ചെയ്തു. പോലീസിനെ വെട്ടിച്ച് കഴുത്തില്‍ സ്വയം മുറിവുണ്ടാക്കിയാണ് മാര്‍ക്കസ് ആത്മഹത്യ ചെയ്തത്. പോലീസ് വരുന്നത് കണ്ട് ഇനി രക്ഷയില്ലെന്ന് സ്വയം മനസിലാക്കിയ മാര്‍ക്കസ് കഴുത്തില്‍ മുറിവുണ്ടാക്കിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വേയ്സ്റ്റ് കണ്ടെയ്നറിനകത്ത് അഭയം പ്രാപിച്ചത്. പോലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് മാര്‍ക്കസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മണിക്കൂറിന് 500 ഡോളര്‍ വിലയുള്ള നക്ഷത്ര വേശ്യയായ മയാംഗ് ആ പണി നിര്‍ത്തി നല്ലൊരു ഭാര്യയും കുഞ്ഞിന്റെ അമ്മയുമാകാന്‍ ആഗ്രഹിച്ചു. ഇതറിഞ്ഞ മാര്‍ക്കസിന് സഹിച്ചില്ല. തുടര്‍ന്ന് നടന്ന തര്‍ക്കത്തിനൊടുവിലാണ് ഭാര്യയെ തുണ്ടം തുണ്ടമായി വെട്ടി കൊലപ്പെടുത്തിയത്.
സ്വന്തം കുടുംബത്തിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് 27 കാരിയായ മയാംഗ് സ്വന്തം ശരീരത്തിന് വിലയിട്ടത്.
രാജ്യാന്തര കപ്പല്‍ കമ്പനികളില്‍ പാചക വിദഗ്ധരായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. ഒരു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ബ്രിസ്ബേനിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെത്തുടര്‍ന്നു ശനിയാഴ്ച അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം നടന്നത്.
പോലീസ് എത്തുമ്പോള്‍ മയംഗിന്റെ ശരീരാവശിഷ്ടങ്ങള്‍ വീട്ടില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. കുറച്ചുഭാഗം രാസവസ്തുക്കള്‍ ചേര്‍ത്ത് തിളപ്പിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha