കല്യാണ മോഹം മുന്നോട്ട് വെച്ച് ലക്ഷ്മി ബാലചന്ദ്രൻ തമ്പി ; അന്തംവിട്ട് കുന്തം വിഴുങ്ങിയത് പോലെ നീലുവും പടവലം വീട്ടുകാരും ശൂലംകുടി വീട്ടുകാരും ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദൈനം ദിനം ഫ്‌ളവേഴ്‌സിലെ ഉപ്പും മുളക്ക് പരമ്പരയുടെ എപ്പിസോഡുകൾക്കായി ആളുളുകൾ വളരെയേറെ ആകാംഷയോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നത് . 2015 ലാണ് പരമ്പര തുടങ്ങിയതെങ്കിലും ഇപ്പോഴും നല്ല രീതിയിലാണ് പരമ്പര പൊയ്ക്കൊണ്ടിരിക്കുന്നത്. റേറ്റിംഗ് ന്റെ കാര്യവും ഒട്ടും മോശമല്ല . തുടങ്ങിയ ദിവസം മുതൽ ദൈനം ദിനം റേറ്റിങ് വർദ്ധിച്ചു വരികയാണ് . ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ഇത് തന്നെയാണ് മറ്റു പരമ്പരകളിൽ നിന്ന് ഉപ്പും മുളകിനെ വേറിട്ട് നിർത്തുന്നത് . പൊതുവെ കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ വൻ ആരാധകരാണ്.
ഇത്തവണ ബാലുവിന്റെയും നീലുവിന്റെയും മകളായ ലച്ചുവിന്റെ കല്യാണ ആഗ്രഹത്തെ കുറിച്ചാണ് പറയുന്നത്.ഇന്നത്തെ എപ്പിസോഡിൽ ലച്ചു കല്യാണ ആഗ്രഹവുമായാണ് അരങ്ങേറുന്നത് . സാധാരണ കല്യാണ കാര്യം പറയുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞു രക്ഷപ്പെടാറുള്ള ലച്ചുവാണ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത് .
ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണാശ നീലുവിനെയും മുടിയനെയും ശിവയേയും കേശുവിനെയും പടവലത്ത് വീട്ടുകാരെയും ശൂലംകൂടി വീട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് .
ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡിലും ബാലുവിനെ കാണിക്കുന്നില്ല. കുറച്ചു ദിവസങ്ങളായി
ബാലു ഇല്ലാതെയാണ് പരമ്പര മുന്നോട്ടു പോകുന്നത് . എല്ലാവരുടെയും മുന്നില്‍ നിന്ന് പ്രകൃതി നിയമല്ലേയെന്നൊക്കെയാണ് എപ്പിസോഡില്‍ ലച്ചു ചോദിക്കുന്നത് . പടവലം വീട്ടുകാരുടെ മുന്നില്‍ ശൂലംകൂടി വീട്ടുകാര്‍ നാണം കെടരുത് എന്നും ലച്ചു പറയുന്നു. അശ്വതി ചേച്ചിയുടെ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്താണ് ലച്ചു തന്റെ കല്യാണ കാര്യവുമായി എത്തുന്നത്. പരമ്പരയുടെ പ്രോമോ വീഡിയോയിലാണ് ലച്ചു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് . നിമിഷ നേരം കൊണ്ടാണ് പ്രോമോ വൈറലായിരിക്കുന്നത് . അതേസമയം , ഇതും വെറും കളിയാണോ അതോ ശരിക്കും ലെച്ചു സീരിയസാണോ എന്നതും എന്തുകൊണ്ടാണ് ലച്ചു ഇങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ഇന്ന് വൈകുന്നേരം കണ്ടറിയാം.
https://www.facebook.com/Malayalivartha