ഫേസ്ആപ്പ് പരീക്ഷണം ....പുതിയ പൊല്ലാപ്പോ ?സോഷ്യൽ മീഡിയകളിൽ വാർദ്ധക്യപുരാണം
സോഷ്യൽ മീഡിയകളിൽ വാർധ്യകമാണ് ഇപ്പോഴത്തെ ട്രെൻഡ്. ഫേസ്ആപ്പ് എന്ന ആപ്പ്ളിക്കേഷനിലൂടെയാണ് വാർധ്യകത്തിലേക്കുള്ള പലരുടേയും ചുവടുമാറ്റം. സിനിമാ, രാഷ്ട്രീയ രംഗത്തെ സെലിബ്രിറ്റികളൊക്കെ നിമിഷംനേരം കൊണ്ട് ആപ്പിന്റെ സഹായത്തോടെ വയസാവുകയാണ്. 2017ൽ ആദ്യമായി എത്തിയ ഫേസ് ആപ്പ് കഴിഞ്ഞയൊരാഴ്ചയായാണ് വീണ്ടും സജീവമായത്. ഫുട്ബാൾതാരം ലയണൽമെസി മുതൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരെയുള്ളവരുണ്ട് പെട്ടെന്ന് വയസായവരുടെ കൂട്ടത്തിൽ! ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്റെ ഏറ്റവും പുതിയ വേർഷനാണ് ഈ ഫേസ് ആപ്പും. സംഗതി രസകരമാണെങ്കിലും ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഒരു ചെറിയ കാലയളവിന് ശേഷം ടെക് ലോകത്ത് വീണ്ടും തരംഗമാവുന്ന ഫേസ് ആപ്ന്റെ പിന്നിൽ രൂക്ഷമായ നിരവധി സുരക്ഷാ പ്രശ്നങ്ങൾ ഉണ്ട്.
ഫോൺ ഗാലറിയിലുള്ള ഉപഭോക്താവിന്റെ എല്ലാ ഫോട്ടോകളും പരിശോധിച്ചാണ് നിങ്ങളുടെ പ്രായത്തിന്റെ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പ്രായമുള്ള ചിത്രം ലഭ്യമാക്കുന്നത്. ഫേസ് ആപ്പ് പരീക്ഷിക്കുന്നതു വഴി വിചാരിക്കുന്നതിനേക്കാൾ ഇരട്ടി വിവരങ്ങളാണ് ഈ ആപ്ലിക്കേഷന് ലഭിക്കുന്നത്. മാത്രമല്ല, നമ്മുടെ പേരും യൂസർ നെയിമും ഉപയോഗിക്കാൻ ഫേസ് ആപ്പിന് അനുമതി നൽകുന്നു. പ്രൊസസിംഗിനു വേണ്ടി ഫേസ് ആപ്പ് ചിത്രം അപ് ലോഡ് ചെയ്യുന്നത് ക്ലൗഡിലേക്കാണ്. മറ്റ് മിക്ക ആപ്പുകളിലും ഡിവൈസിൽ തന്നെ പ്രൊസസിംഗ് പൂർത്തിയാകുമ്പോൾ ഫേസ് ആപ്പിൽ അത് ക്ലൗഡിലാണ് പൂർത്തിയാകുന്നത്. ആപ്ലിക്കേഷൻ നമ്മൾ നമ്മുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്താലും നമ്മൾ അപ് ലോഡ് ചെയ്ത ഫോട്ടോ ഫേസ് ആപ്പിൽ തന്നെയുണ്ടാകുമെന്ന് സാരം. ആപ് അനലിറ്റിക്സ് പ്ലാറ്റ് ഫോമായ സെൻസർ ടവറിന്റെ കണക്കനുസരിച്ച് ആപ് സ്റ്റോർ റാങ്കിംഗിലും ഗൂഗിൾ പ്ലേ റാങ്കിംഗിലും ഒന്നാമതാണ് ഫേസ് ആപ്പ്.
https://www.facebook.com/Malayalivartha