കോഴിമുട്ട അടുക്കി റെക്കോർഡ് ഇട്ടു
മൂന്നു കോഴിമുട്ടകൾ ഗോപുരമാതൃകയിൽ ഒന്നിനുമേലെ ഒന്നായി അടുക്കി ലോകറെക്കോർഡ് ഇട്ടു. ക്വാലാലംപൂർ നിവാസിയായ മുഹമ്മദ് മുക്ബെൽ (20) ആണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. ആറാം വയസ്സുമുതൽ തന്നെ മുക്ബെൽ മുട്ടകൾ ഇങ്ങനെ അടുക്കി വയ്ക്കാൻ സ്വയം പരിശീലിച്ചിരുന്നു . ഇങ്ങനെ അടുക്കുമ്പോൾ മുട്ടയുടെ പിണ്ഡകേന്ദ്രം (centre of mass) തിരിച്ചറിയുകയും അടുക്കി വയ്ക്കുമ്പോൾ ഇത് ശരിയായി വിന്യസിക്കുകയും (align) ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതാണ് തന്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെ അടുക്കാൻ പരിശീലനവും, ക്ഷമയും ആവശ്യമാണ്.
ലോകത്തിലെ ലംബമായി (vertical) അടുക്കിവെച്ച ഏറ്റവും വലിയ മുട്ട ശേഖരം ഇതാണ്.ഗിന്നസ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് . നിങ്ങൾ ഇതുപോലൊന്ന് മുമ്പ് കണ്ടിട്ടുണ്ടോ?” എന്നുതുടങ്ങുന്ന വരികളോടെ ആണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha