ഊഞ്ഞാൽ ആടാൻ ശ്രമിക്കുന്ന ആനക്കുട്ടി
ആനകുട്ടികൾ പൊതുവെ വികൃതികൾ ആണ്. പലപ്പോഴും അവയുടെ വികൃതികൾ നമ്മളിൽ ചിരി പടർത്താറുമുണ്ട് ഉണ്ട് . അങ്ങനെ ഒരു ആനകുട്ടിയുടെ ചിത്രമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രമൺ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നതു.
കാട്ടുവള്ളിൽ തൂങ്ങിയാടാൻ ശ്രമിക്കുന്ന ആനക്കുട്ടിയാണ് ദൃശ്യത്തിലുള്ളത്. ശരീരം വള്ളിക്കിടയിലൂടെ കടത്തി ചാഞ്ഞും ചെരിഞ്ഞുമൊക്കെ നിന്ന് ഊഞ്ഞാലാടാൻ ആനക്കുട്ടി ശ്രമിക്കുന്നുണ്ട് ഒടുവിൽ ശ്രമം ഉപേക്ഷിച്ച് വള്ളിക്കിടയിലൂടെ പുറത്തേക്കിറങ്ങുന്നതും കാണാം.
ആനകുട്ടികൾ ലോകത്തിലെ ഏറ്റവും സന്തോഷമുള്ളവയാണ് .അവ അമ്മയുടെയും അമ്മൂമ്മയുടെയും മേൽനോട്ടത്തിൽ എല്ലാം കണ്ടറിഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കും. എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha