മരിച്ചു പോയ ഭാര്യ 'ജീവനോടെ' പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ഇരിക്കുന്നു; ഞെട്ടിത്തരിച്ച് അതിഥികൾ
കർണാടകത്തിലുള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അശംസയേകാനായി എത്തി. എന്നാൽ എത്തിയവരെയെല്ലാം സ്വീകരമുറിയിൽ എത്തിയതോടെ ഒരുനിമിഷം ഞെട്ടിത്തരിച്ചു നിന്നു. വീടിന്റെ ഭംഗിയല്ല അവരെ ഞെട്ടിച്ചത് ശ്രീനിവാസ മൂർത്തിയുടെ ഭാര്യയെ കണ്ടാണ് അവർ അത്ഭുതപ്പെട്ടത്. സംഭവം എന്താണെന്നല്ലേ....?
മക്കളോടൊപ്പം തിരുപ്പതിയിലേക്കുള്ള യാത്രയിലാണു ശ്രീനിവാസ മൂർത്തിയുടെ ഭാര്യ മാധവി അപകടത്തിൽ മരിക്കുന്നത്. ഭാര്യയുടെ മരണം കുടുംബത്തെ തകർത്തു. പുതിയൊരു വീടെന്നുള്ളത് ഭാര്യയുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. മരണശേഷം ആ സ്വപ്നം സഫലീകരിക്കാനാണ് ശ്രീനിവാസ മൂർത്തി വീട് പണിതത്.
ഓഗസ്റ്റ് 8 നായിരുന്നു ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ്. എന്നാൽ ചടങ്ങിൽ സ്വീകരണമുറിയിൽ തന്നെ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളുമണിഞ്ഞ് പുഞ്ചിരിയോടെ സോഫയിലിരിക്കുന്ന ഭാര്യ മാധവിയെ കണ്ടതോടെയാണ് അതിഥികൾ അന്ധാളിച്ചു നിന്നത്. മരിച്ചുപോയ വ്യക്തി ജീവനോടെയുണ്ടോയെന്നു സംശയിച്ചു. എന്നാൽ ചിരിച്ചുകൊണ്ടിരിക്കുന്ന ‘വ്യക്തി’ ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ലെന്ന് തിരച്ചറിഞ്ഞതോടെ തിരിച്ചു വരവിന്റെ രഹസ്യം തെളിഞ്ഞത്.
ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമയാണ് അതിഥികളെ വരവേറ്റത്. മാധവി ഓർമ്മകളിൽ മാത്രം പോര എന്നെന്നും ഓർക്കാൻ എന്തെങ്കിലും പ്രത്യേകത വീട്ടിൽ വേണമെന്ന് തോന്നിയതോടെയാണ് ശ്രീനിവാസ മൂർത്തി ഭാര്യയുടെ അതേ രൂപത്തിലുള്ള പ്രതിമ നിർമിക്കാൻ കാരണമായത്.
ഒറ്റ നോട്ടത്തിൽ കണ്ടാൽ മാധവി ജീവനോടെയിരിക്കുകയല്ലെന്ന് ആരും പറയില്ല. അത്രയേറെ പൂർണ്ണതയാണ് പ്രതിമയ്ക്കുള്ളത്. ഭാര്യയെ എന്നെന്നും ഓർക്കാൻ ഇതിലും മികച്ച ഒന്നില്ലെന്നാണ് അതിഥികളുടെ അഭിപ്രായം.
https://www.facebook.com/Malayalivartha