വിവാഹത്തിന് വധുവിന്റെ ഒന്നൊന്നര നമ്പര്‍; അങ്ങനെ ചെയ്താല്‍ ഇതാണ് വലിയ ശിക്ഷ; വിചിത്ര നിയമങ്ങളുമായി ഒരു വിവാഹം
പല വിവാഹങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതൊരു വിചിത്ര വിവാഹമായിപ്പോയി. സ്വന്തം വിവാഹത്തിന് തിളങ്ങി നില്‍ക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഓരോരുത്തരുടെയും ഐഡിയകളും വ്യത്യസ്തമായിരിക്കും. അത്തരത്തില്‍ തന്റെ വിവാഹത്തിന് എത്തുന്നവര്‍ കര്‍ശനമായി പാലിക്കേണ്ട വിചിത്ര നിയമങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ജാസ്മിന്‍ ക്രൂസ് എന്ന യുവതി.
ടിക്‌ടോക് വീഡിയോയിലൂടെ ആണ് വിവാഹത്തിനെത്തുന്നവര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് യുവതി വിശദീകരിച്ചത്. ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് കുട്ടികളെ കൊണ്ടുവരരുത്, മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ കുട്ടികള്‍ അവിടെയുമിവിടെയും ഓടിക്കളിക്കും. ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെയൊരു നിയമം.
വധുവായ താനല്ലാതെ മറ്റാരും ചടങ്ങിലേക്ക് വെള്ളവസ്ത്രം ധരിച്ചെത്തരുടെന്നും ജാസ്മിന് നിര്‍ബന്ധമുണ്ട്. അങ്ങനെ വന്നാല്‍ തലവഴി റെഡ് വൈന്‍ ഒഴിക്കുമെന്ന് യുവതി അറിയിച്ചു. അവിടെ തിളങ്ങേണ്ടത് താനാണ്, അതിനാല്‍ തന്നേക്കാള്‍ ഭംഗിയായി മറ്റാരും ഒരുങ്ങി വരരുത്, ക്ഷണിക്കപ്പെടാത്തവരെ വിവാഹത്തിന് അനുവദിക്കില്ല, മദ്യം കഴിച്ച നിലയില്‍ ആരും തിരികെ വാഹനമോടിച്ചു പോകാന്‍ പാടില്ല എന്നും ജാസ്മിന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha