പ്രകൃതിയുടെ വികൃതി , കൗതുകം നിറച്ചു ഒറ്റച്ചെടിയിൽ ഒരുമിച്ച് പിടിച്ചു വഴുതനയും കത്തിരിയും
എന്നും മനുഷ്യനിൽ കൗതുകം നിറയ്ക്കുന്ന ഒന്നാണ് പ്രകൃതി. പ്രകൃതിയുടെ വിളയാട്ടം എന്ന പേരിൽ നമ്മൾ പല മഹാത്ഭുതങ്ങൾ തൊട്ടു കുഞ്ഞു കൗതുക കാഴ്ചകൾ വരെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ചെറിയ പച്ചക്കറി തോട്ടത്തിലെ പ്രകൃതിയുടെ വികൃതി കണ്ട് അമ്പരന്നിരിക്കുകയാണ് 'പ്രകൃത' യിലെ പ്രസന്ന രമേശ്. വീട്ടിലെ ആവശ്യങ്ങൾക്കായി നട്ടുപിടിപ്പിച്ച വഴുതനയും കത്തിരിയും ആണ് ഇപ്പോൾ ഒറ്റച്ചെടിയിൽ ഒരുമിച്ച് പിടിച്ചു നിൽക്കുന്നത്. എന്തായാലും ഇത്രേ ഒക്കെ ആയില്ലേ ഇനി കറിയിലും ഒരുമിച്ചു ഇട്ടു പിരിക്കാതെ ഇരുന്നുകൂടെ എന്ന മട്ടിലാണ് രണ്ടാൾടേം ഒറ്റച്ചെടിയിലെ നിൽപ്പ്.
തിരുവനന്തപുരം ജില്ലയിലെ വക്കം സ്വദേശിയാണ് പ്രസന്ന. വർഷങ്ങളായി ചെറിയ രീതിയിൽ അടുക്കള തോട്ടം പരിപാലിക്കാറുണ്ട്. എന്നാൽ ഒരു ചെടിയിൽ തന്നെ കത്തിരിയും വഴുതനയും പിടിച്ചു നിൽക്കുന്നത് ആദ്യമാണെന്നും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് അറിയില്ലെന്നുമാണ് പ്രസന്ന രമേശ് പറയുന്നത്.
https://www.facebook.com/Malayalivartha