വിവാഹം കഴിഞ്ഞുള്ള ഓരോ ആചാരങ്ങളേ... ആദ്യ മൂന്ന് ദിവസത്തേക്ക് ദമ്പതികള്‍ക്ക് കുളിക്കാനും ദിനചര്യകള്‍ക്കും അനുവാദമില്ല
വിവാഹം എന്നത് എല്ലാമതാചാരങ്ങളുടെ ഇടയിലും ഉണ്ട്. എന്നാല്‍ വിവാഹം അതിന്റെ ചടങ്ങുകളും ചിന്തകളും പല തരത്തിലാണെന്ന് മാത്രം. വ്യത്യസ്തമായ ഒരു വിവാഹ സങ്കല്പമാണ് ഇന്തോനേഷ്യയില്‍ ഉളളത്. ഇന്തോനേഷ്യയിലെ ബോര്‍ണിയോ ദ്വീപിലെ വടക്കുകിഴക്കന്‍ ഭാഗത്തുളള തിടോംഗ് ഗോത്രവിഭാഗത്തിലെ നവദമ്ബതിമാര്‍ക്ക് വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് ടോയ്‌ലറ്റ് നിഷിദ്ധമാണ്.
ടോയ്‌ലറ്റും കുളിമുറിയും നവദമ്ബതികള്‍ മൂന്ന് ദിവസത്തേക്ക് ഉപയോഗിച്ചുകൂട. ആരെങ്കിലും ഈ ആചാരം ലംഘിച്ചാല്‍ അവരുടെ വിവാഹമോചനം നടക്കാനോ, വന്ധ്യതയ്‌ക്കോ, കുട്ടികളുണ്ടായാല്‍ അവര്‍ ചെറുപ്രായത്തില്‍ തന്നെ മരിക്കാനോ ഇടയാകുമെന്നാണ് തിടോംഗ് വിഭാഗത്തിന്റെ വിശ്വാസം.
ഈ വിശ്വാസം കാരണം വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തേക്ക് വരനും വധുവിനും വളരെ കുറച്ച് ഭക്ഷണവും വെളളവും മാത്രമേ നല്‍കൂ. മൂന്ന് ദിവസത്തിന് ശേഷം അവര്‍ക്ക് കുളിക്കാം. പിന്നീട് ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് അനുവാദമുണ്ട്.
നവദമ്ബതികളില്‍ ആരെങ്കിലും നിയമം തെറ്റിക്കുന്നുണ്ടോയെന്ന് ഇവരുടെ ബന്ധുക്കള്‍ കൃത്യമായി നിരീക്ഷിക്കും. ടോയ്‌ലറ്റില്‍ പോകാതെ മൂന്ന് ദിവസം ദമ്ബതികള്‍ പിടിച്ചുനിന്നാല്‍ അവര്‍ക്ക് ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന മംഗല്യയോഗമുണ്ടാകുമെന്നാണ് ഇവര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha