അന്യഗ്രജീവികള്‍ എത്തിയോ? ക്യാനഡയിലെ ആകാശത്ത് പറക്കും തളിക: ഞെട്ടിവിറച്ച് നാട്ടുകാർ: വെടിവച്ചിട്ട് സൈന്യം.....
ആകാശത്ത് കണ്ടെത്തിയ അജ്ഞാതവസ്തുവിനെ വെടിവച്ചിട്ട് അമേരിക്കൻ സൈന്യം. ഒരാഴ്ചയ്ക്കിടെ അമേരിക്ക വെടിവച്ചിടുന്ന നാലാമത്തെ വസ്തുവാണ് ഇത്. സൗത്ത് കാരലൈന തീരത്ത് ആദ്യം വെടിവച്ചിട്ടത് ചൈനീസ് ചാര ബലൂണ്‍. രണ്ടാമത്തെ ബലൂണ്‍ കണ്ടെത്തിയത് അലാസ്കയില്‍. മൂന്നാമത്തേത് കാനഡ അതിര്‍ത്തിയിലാണ്. ഹിരോണ്‍ നദിക്കുമുകളില്‍ കണ്ടെത്തിയത് താരതമ്യേന ചെറിയ വസ്തുവെന്ന് വിലയിരുത്തല്‍. അമേരിക്കയുടെയും കാനഡയുടെയും ആകാശത്ത് ബലൂണും അജ്ഞാതവസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് യു.എസില്‍ അതീവ ജാഗ്രത. വ്യോമ നിരീക്ഷണവും ശക്തമാക്കി. കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ ബലൂണെന്ന് സംശയിക്കുന്നതായി യു.എസ് പ്രതികരിച്ചു.തുടര്‍ച്ചയായി ബലൂണുകള്‍ പ്രത്യക്ഷപ്പെടുന്നത് വ്യോമ ഗതാഗതത്തിനും ഭീഷണിയാണ്.
തുടര്‍ച്ചയായി ആകാശത്ത് ബലൂണുകള്‍ പ്രത്യക്ഷപ്പെടുത്തുന്നത് അമേരിക്കയെ അസ്വസ്ഥമാക്കുന്നുണ്ട്. ചാരപ്രവര്‍ത്തനത്തിനുള്ള ബലൂണുകളാണ് ഇതെന്ന് സംശയമുള്ളതിനാല്‍ രാജ്യം കനത്ത ജാഗ്രതയിലുമാണ്. വ്യോമ നിരീക്ഷണവും ശക്മാക്കി. ഈ മാസം ആദ്യമാണ് അമേരിക്കയുടെ ആകാശത്ത് ചൈനയുടെ കൂറ്റന്‍ ബലൂണ്‍ കണ്ടെത്തിയതും വെടിവച്ചിട്ടതും. കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും അജ്ഞാത വസ്തുക്കള്‍ യു.എസിന്റെയും കാനഡയുടെയും മുകളില്‍ കണ്ടതും. പക്ഷേ ക്യാനഡയിലെ അജ്ഞാതവസ്തു പറക്കും തളികയാണെന്നാണ് പുറത്ത് വരുന്ന സൂചന.
അങ്ങനെയെങ്കില്‍ ഇത് എവിടെ നിന്ന് വന്നു എന്ന് മാത്രം ആര്‍ക്കും വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല.കനേഡിയന്‍ സര്‍ക്കാര്‍ ഇത് പറക്കും തളികയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്. അന്യഗ്രഹജീവികളും അവരുടെ സന്ദര്‍ശനവും വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. യുഎസ് സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചു.
ഫെബ്രുവരി 11നാണ് കാനഡയിലെ ആകാശത്ത് പറക്കുംതളികയെ കണ്ടത്. നാട്ടുകാരും, രാഷ്ട്രീയ പ്രമുഖരുമെല്ലാം ഞെട്ടിയിരുന്നു. ഉടനെ തന്നെ കനേഡിയന്‍ പ്രധാനമന്ത്രി ഫോണ്‍ കോള്‍ യുഎസ്സിലേക്കാണ് പോയത്. അവിടെയുള്ള ഔദ്യോഗിക സംസാരം കഴിഞ്ഞതിന് ശേഷം ആ തീരുമാനമെടുക്കുന്നു. പറക്കുംതളികയെ വെടിവെച്ചിടണം. ട്രൂഡോ അതിനുളള്ള ഉത്തരവ് ഉടനെ തന്നെ ഇറക്കുന്നു. തുടര്‍ന്നാണ് ആ അജ്ഞാത വാഹനത്തെ വെടിവെച്ചിട്ടത്. ഇത് ഒരാഴ്ച്ചയ്ക്കിടെയുള്ള രണ്ടാം സംഭവമാണിത്. നേരത്തെ അമേരിക്കയിലും ഇതുപോലെ അജ്ഞാത വാഹനത്തെ വെടിവെച്ചിട്ടിരുന്നു.
കാനഡയില്‍ കണ്ട ചാരബലൂണോ, വിമാനമോ അല്ലെന്നാണ് വിലയിരുത്തല്‍. ഇത് മുമ്പൊന്നും കണ്ടിട്ടില്ലാത്ത പ്രകാശമേററിയ വസ്തുവാണ്. യൂക്കോണില്‍ നിന്നുള്ള കനേഡിയന്‍ സൈന്യം ഇതിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കും. അത് പരിശോധിച്ച ശേഷം എവിടെ നിന്നാണ് ഇത് വന്നതെന്ന് പുറത്തുവിടുമെന്ന് ട്രൂഡോ പറയുന്നു. അതേസമയം കനേഡിയന്‍ വ്യോമപാത ലംഘിച്ച് കടന്നത് കൊണ്ടാണ് പറക്കുംതളികയെ വെടിവെച്ചിട്ടതെന്നാണ് ട്രൂഡോ പറയുന്നത്. ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി പരിശോധിക്കേണ്ടത് സുപ്രധാനപ്പെട്ട കാര്യമായിട്ടാണ് യുഎസ്സും കാണുന്നത്.
പറക്കുംതളികയാണെന്ന് ഉറപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ അത് വഴിത്തിരിവാകും. യൂകോണിലെ ആകാശത്ത് വെച്ചാണ് ഇവയെ കണ്ടത്. റഡാറുകളാണ് ഇവയെ കണ്ടെത്തിയത്. അമേരിക്ക ഫൈറ്റര്‍ ജെറ്റുകളാണ് ഇവിടെ എത്തിച്ചത്. ഒപ്പം കനേഡിയന്‍ സൈന്യവും ചേര്‍ന്നു. അതേസമയം ചൈനയുടെ ചാര ബലൂണ്‍ കണ്ടെത്തിയ ശേഷം യുഎസ് കനത്ത ജാഗ്രതയിലാണ്. സൗഹൃദ രാജ്യങ്ങളെ എല്ലാം വച്ച് ഇത്തരം അജ്ഞാത വാഹനങ്ങളെ ഉടന്‍ വെടിവെച്ചിടണമെന്നും ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. ഇവ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് കണ്ടെത്തല്‍.
അന്യഗ്രഹജീവികളുടെ വരവ് ഭൂമിയില്‍ സംഭവിക്കുന്നുണ്ടെന്നാണ് സൂചന. യുഎസ്സില്‍ വരുന്നതെല്ലാം ചാര വിമാനമല്ലെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒന്നല്ല രണ്ട് അജ്ഞാത വാഹനങ്ങളെയാണ് അലാസ്‌കയില്‍ കണ്ടെത്തിയത്. ഫെബ്രുവരി പത്തിനായിരുന്നു സംഭവം. അതേസമയം ഇതിനെയും യുഎസ് വെടിവെച്ചിട്ടിട്ടുണ്ട്. ഇതുവരെ ഭൂമിയില്‍ കാണാത്തൊരു രൂപമാണിത്. 40000 അടി ഉയരത്തിലായിരുന്നു ഈ പറക്കുംതളകയുടെ സഞ്ചാരം. അതേസമയം യുഎഫ്ഒ എന്നുള്ളതില്‍ അന്യഗ്രഹജീവികളുടെ പറക്കും തളിക മാത്രമല്ല, മനഷ്യ നിര്‍മിതമായ രൂപങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎസ്സിന്റെ വിശദീകരണം. ഈ പറക്കുംതളികകള്‍ ആരും വിചാരിക്കാത്ത രീതിയില്‍ സഞ്ചരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തീര്‍ച്ചയായും അന്യഗ്രഹജീവികള്‍ മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, അവര്‍ ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നതാണെന്നും ബഹിരാകാശ ശാസ്ത്രജ്ഞര്‍ പറയുന്നു. അതേസമയം ഭൂരിഭാഗം വസ്തുക്കളും പറക്കുംതളികയല്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അധികം നേരം യഥാര്‍ത്ഥ പറക്കുംതളികയെ ആരും കാണില്ല. അലാസ്‌കയില്‍ വെടിവെച്ചിട്ടത് വെതര്‍ ബലൂണ്‍ ആഴാനും സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha