എ.ഐ ക്യാമറയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ, കുടുംബ കലഹവും: ഭർത്താവിനൊപ്പം മറ്റൊരു യുവതിയുടെ യാത്ര: പിഴയടക്കാൻ ആവശ്യപ്പെട്ടുള്ള ചിത്രം ഭാര്യയുടെ കയ്യിൽ കിട്ടി
നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ സ്ഥാപിച്ച മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണക്യാമറ കാരണം കുടുംബകലഹവും. എ.ഐ ക്യാമറയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത്. തന്റെ സ്കൂട്ടറില്‍ ഭര്‍ത്താവ് മറ്റൊരു യാത്രക്കാരിയുമായി പോകുന്നതിന്റെ ചിത്രമാണ് ആര്‍.സി ഓണറായ ഭാര്യയുടെ ഫോണില്‍ ലഭിച്ചത്.
പിന്നിലിരുന്ന സ്ത്രീ ഹെല്‍മെറ്റ് ധരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ആര്‍.സി ഓണര്‍ക്ക് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശമയച്ചത്. തിരുവനന്തപുരം കരമനയിലാണ് സംഭവം. എംവിഡി അയച്ച ചിത്രത്തെ തുടര്‍ന്ന് കുടുംബ കലഹവും മര്‍ദനവും നടന്നതോടെയാണ് പരാതി പൊലീസ് സ്റ്റേഷനിലെത്തിയത്.
സ്കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ആരെന്ന് ഭാര്യ ചോദിച്ചു. ഇത് വഴിയാത്രക്കാരിയാണെന്നും ലിഫ്റ്റ് നല്‍കിയതാണെന്നും യുവാവ് പറഞ്ഞുവെങ്കിലും പ്രശ്നം അവിടെ തീര്‍ന്നില്ല. തര്‍ക്കം മൂത്തതോടെ തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. ഇതില്‍ ഭര്‍ത്താവ് അറസ്റ്റിലുമായി.
https://www.facebook.com/Malayalivartha