വരന്റെ വീട്ടിൽ താലികെട്ട് കഴിഞ്ഞ് എത്തിയ വധു ഇറങ്ങിയോടിയത് വരന്റെ വീടിന്റെ ശോചനീയാവസ്ഥ കണ്ട്:- ഓടുന്നതിനിടെ വിവാഹ ബന്ധം വേർപെടുത്തണമെന്ന് നിലവിളി:- സംഭവിച്ചത് ഇതാണ്...
ഏറെ ആഘോഷത്തോടെ നടത്തിയ വിവാഹത്തിന് ശേഷം വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ വിവാഹത്തില്‍ നിന്ന് പിന്മാറിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താലി കെട്ടു കഴിഞ്ഞ് വരൻ്റെ വീട്ടിലെത്തിയ ശേഷമാണ് യുവതി വിവാഹത്തിൽ നിന്നു പിൻമാറിയത്. വധു വീട്ടിൽ കയറുന്ന ചടങ്ങുകൾക്കിടയിലാണ് പിൻമാറ്റം. ഇതോടെ വരൻ്റെ വീട് സംഘർഷഭരിതമായി മാറുകയായിരുന്നു.
വരൻ്റെ വീട് കണ്ടതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വിവാഹത്തിന് മുൻപ് വധു വരൻ്റെ വീട് കണ്ടിരുന്നില്ല. തുടർന്ന് ആദ്യമായി വരൻ്റെ വീട് കണ്ടതോടുകൂടി വിവാഹബന്ധം അവസാനിക്കുകയും ചെയ്തു. വധുവിൻ്റെ നിലപാട് ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി വിഷയം പിറ്റേന്ന് ചർച്ച ചെയ്യാമെന്ന് പറഞ്ഞു രംഗം ശാന്തമാക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ ചർച്ചകൾ നടന്നതായാണ് സൂചന. തൃശൂർ ജില്ലയിലെ കുന്നംകുളത്താണ് വിവാഹത്തിന് പിന്നാലെ നാടകീയ സംഭവങ്ങൾ ഉടലെടുത്തത്. കുന്നംകുളം തെക്കോപുറത്താണ് വരൻ്റെ വീടിൻ്റെ ശോചനീയാവസ്ഥ കാരണം വിവാഹം മുടങ്ങിയത്. മുഹൂർത്തത്തിനു തന്നെ താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞിരുന്നു.
തുടർന്ന് പെൺകുട്ടിയെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നു. വരൻ്റെ വീട്ടിലേക്ക് കയറുന്ന ചടങ്ങിനിടെയാണ് വധു വീട് ശ്രദ്ധിച്ചതും പ്രശ്നങ്ങൾ ഉടലെടുത്തതും. പിന്നാലെ വധു വീട്ടിലേക്ക് കയറാൻ കൂട്ടാകാതെ തിരിഞ്ഞോടുകയായിരുന്നു. ഓടുന്നതിനിടയിൽ ബന്ധം വേർപ്പെടുത്തണമെന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ വീട്ടിലേക്ക് താന്‍ വരില്ല എന്നു ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു വധുവിന്‍റെ ഓട്ടം. വധു വീട്ടില്‍ കയറുന്ന അരിയും പൂവും എറിഞ്ഞ് സ്വീകരിക്കുന്ന ചടങ്ങിന് മുന്‍പ് തിരികെ ഓടുകയായിരുന്നു.
ഇതിനിടെ വധു ഓടുന്നതു കണ്ട് വരൻ്റെ ബന്ധുക്കൾ പരിഭ്രാന്തരായി. ധു ഓടുന്നത് കണ്ടു പരിഭ്രമിച്ച ബന്ധുക്കള്‍ പിന്നാലെ ചെന്ന് വധുവിനെ ബലമായി പിടിച്ചു കൊണ്ടുവന്നു. പലരും പല രീതിയിലും ചടങ്ങില്‍ പങ്കെടുക്കാന്‍ വധുവിനോട് ആവശ്യപ്പെട്ടു. ചടങ്ങ് നടന്നതിനുശേഷം പിന്നീട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് വധുവിനോട് പലരും പറഞ്ഞെങ്കിലും വധു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. വധു വീട്ടിൽ കയറില്ലെന്ന പിടിവാശി പിന്നീട് ആശങ്കയ്ക്ക് വഴിവയ്ക്കുകയായിരുന്നു.
ദിവസക്കൂലിപ്പണിക്കാരനായിരുന്നു വരൻ. അഞ്ച് സെൻ്റ് ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഓടും ഓലയും കുറേ ഭാഗങ്ങൾ ഷീറ്റും ഉപയോഗിച്ചാണ് വീട് നിർമിച്ചിരിക്കുന്നത്. ഒരു പെൺകുട്ടിക്കു വേണ്ടസ്വകാര്യത പോലും വീട്ടിലില്ലെന്ന് പെൺകുട്ടി പറഞ്ഞു. മാത്രമല്ല വീടിനുള്ളിലെ മുറികളിൽ കതകില്ലെന്നും അതിനുപകരം കർട്ടനാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പെൺകുട്ടി ആരോപിച്ചതായാണ് റിപ്പോർട്ടുകൾ. ബാത്ത്റൂം സൗകര്യം പോലും പരിമിതമാണെന്നും യുവതി ചൂണ്ടിക്കാട്ടി. ബാത്ത്റൂമിൻ്റെ വാതിൽ ഇളകി വീണതാണെന്നും ഉപയോഗിക്കണമെങ്കിൽ അത് ചാരിവയ്ക്കമെന്നും പെൺകുട്ടി ആരോപിച്ചു.
ഇതോടെ വരൻ്റെ വീട്ടുകാർ പ്രതിരോധത്തിലായി. തീരുമാനത്തിൽ വധു ഉറച്ചു നിന്നതോടെ യുവതിയുടെ മാതാപിതാക്കളെ വിവാഹ മണ്ഡപത്തിൽ നിന്നു വിളിച്ചു വരുത്തി. ചടങ്ങിൽ പങ്കെടുക്കാണമെന്നും അവരും മകളോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി വഴങ്ങിയില്ല.
അതിനിടെ വധുവും വരനും പരസ്പരം തള്ളിപ്പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട് പോയത്. ഇതോടെ പ്രശ്നം സംഘര്‍ഷത്തിലേക്ക് മാറി. വരന്‍റെ ബന്ധുക്കളും വധുവിന്‍റെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷാവസ്ഥയിലെത്തി. പ്രശ്നം കൈവിട്ടതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വധുവിനോട് സംസാരിച്ചു. വീട്ടിൽ കയറിക്കൂടെ എന്ന് വധുവിനോട് പൊലീസ് ചോദിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല.
ഒടുവിൽ വരൻ്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാരോടും പൊലീസ് സംസാരിച്ചു. അവർക്കും പെൺകുട്ടിയെ തിരിച്ചു കൊണ്ടു പോകണമെന്ന ആഗ്രഹമായിരുന്നു. തുടർന്ന് പൊലീസുകാർ ഇടപെട്ട് വധുവിനെ സ്വന്തം വീട്ടിലേക്ക് മടക്കി അയച്ചു. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് പിറ്റേ ദിവസം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നും പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha