കുട്ടിയെ ഭർത്താവിനെ ഏൽപ്പിച്ച് കാമുകനൊടൊപ്പം പോയ സംഭവത്തിൽ മലയാളി വക്കീലിനെ ഇറക്കി : സാമൂഹിക പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയെയും, വാർത്ത പുറത്ത് വിട്ട ചാനലിനെതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കാമുകനും, യുവതിയും...
ദുബൈ എയർപോർട്ടിൽ ഇറങ്ങിയ ഭാര്യ ഭർത്താവിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് കാമുകന്റെ ഒപ്പം പോയെന്ന സംഭവത്തിൽ ദുബായിലെ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരിയ്ക്കും, ഭർത്താവിനിന്റെ ദുരവസ്ഥ പുറത്ത് വിട്ട ചാനലിനെതിരെയും യുവതി നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. സലാം പാപ്പിനിശ്ശേരിയുടെ ഇടപെടലിൽ ലീഗൽ സ്ഥാപനത്തിൽ വെച്ച് ഇരു വിഭാഗവുമായി നടത്തിയ ചർച്ചയിൽ നല്ല രീതിയിൽ പ്രശ്നം പരിഹരിക്കാൻ പറ്റുമെന്ന വിശ്വാസത്തിലായിരുന്നു. കുഞ്ഞിന്റെ പാസ്‌പോർട്ടും കൈമാറും എന്ന് അറിയിച്ച യുവതി മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റുകയായിരുന്നു.
വിഷയത്തിൽ സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും വൈറലായി മാറിയിരിക്കുകയാണ്. ഇനി നിങ്ങൾ എല്ലാവരും പറയു, ഞാൻ എന്ത് ചെയ്യണം? നിങ്ങൾക്ക് വിട്ട് തന്നിരിക്കുകയാണ്... രണ്ട് ദിവസം മുന്നേ ഒരു സംഭവം നടന്നു. ആ വിഷയവുമായി ബന്ധപ്പെട്ട് രണ്ടരവയസുള്ള കുഞ്ഞിന്റെ ഉപ്പ എന്നെ സമീപിച്ചിട്ട് പറഞ്ഞു, എന്റെ വൈഫുമായി ഒരു പ്രശ്നമുണ്ട്. ഈ കുട്ടിയെ എന്നെ ഏൽപ്പിച്ച് അവർ വേറെ ഒരാളുടെ കൂടെ പോയിരിക്കുകയാണ്. എനിക്ക് സാമ്പത്തികമായി ഒന്നൂല്ല.
അതുകൊണ്ടു നിങ്ങള് ഈ കാര്യം ഒന്ന് ഏറ്റെടുത്ത്, ഇതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യേണ്ടത് എന്ന്? അദ്ദേഹം പറഞ്ഞത് രണ്ടര വയസുള്ള കുഞ്ഞിനെ എനിക്ക് നാട്ടിൽ എത്തിക്കണം. അവളുടെ ഉമ്മാടെ കൈയിൽ കുഞ്ഞിനെ കൈമാറാൻ പാസ്പോർട്ട് വേണമെന്ന് ആവശ്യപ്പെട്ടു. അവരെ ബന്ധപ്പെട്ടെങ്കിലും ടെലഫോണിന് ആൻസർ ചെയ്യുന്നില്ല. പലരും ബന്ധപ്പെട്ടു.
യാതൊരു വിവരവും കിട്ടുന്നില്ല. പിന്നീട് കുഞ്ഞിനേയും വാപ്പയെയും കൂട്ടി അവരുടെ സുഹൃത്തുക്കളുമായി ദുബായ് പോലീസിൽ പോയി. അവിടെ പോലീസിന്റെ ഭാഗത്ത് നിന്ന് വിളിച്ചിട്ടും ആൻസർ ചെയ്തില്ല. തുടർന്ന് ദുബായ് പോലീസിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വിങ്ങിനെ ഞങ്ങളുടെ കൂടെ അയക്കുകയും, ഞങ്ങളോട് താമസ സ്ഥലം കാണിച്ച് കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവര് പോയ വാഹനം ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചു. ആ വാഹനവുമായി ബന്ധപ്പെട്ടവരോട് പോലീസ് ബന്ധപ്പെട്ടെന്ന് മനസിലായപ്പോൾ അവര് ഞങ്ങളുടെ ഫോണിന് ആൻസർ ചെയ്തു.
നിങ്ങൾക്ക് എന്താണ് വേണ്ടത്? പ്രശ്നം പരിഹരിക്കാൻ തയ്യാറാണെന്ന് അവര് മറുപടി നൽകി. തുടർന്ന് ദുബായിലെ സാമൂഹ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യക്തി വിളിക്കുകയും നമ്മുടെ ആവശ്യം എന്താണെന്ന് ആരായുകയും ചെയ്തു. പാസ്പോർട്ട് ആണ് ആവശ്യമെന്ന് പറഞ്ഞപ്പോൾ അവർ നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇരു വിഭാഗവുമായി നടത്തിയ ചർച്ചയ്ക്കിടെ യുവതിയോടൊപ്പം ആ യുവാവും ഉണ്ടായിരുന്നു.
പാസ്പോർട്ട് കൈമാറുന്ന കാര്യം സംസാരിക്കുന്നതിനിടെ ഈ യുവാവ് പറഞ്ഞത്, ഞങ്ങൾ ഇന്നലെ ഒരു നിയമോപദേശം തേടിയിരുന്നു. ഇന്നും തേടിയിരുന്നു. അവർ പറഞ്ഞിരിക്കുന്നത്, ഒരു ചാനലിൽ ഈ വിഷയം വന്നതിനാൽ അതിനെതിരെയും, നിങ്ങൾക്കെതിരെയും കേസ് കൊടുത്ത് പ്രയാസപ്പെടുത്താൻ ഒരു മലയാളി വക്കീൽ ഉപദേശം നൽകിയിരിക്കുകയാണ്.
ഈ മലയാളി വക്കീൽ ഞങ്ങളുടെ നാട്ടിൽ ഉള്ള വലിയ വലിയ ആളുകളുമായി ബന്ധപ്പെട്ട് സലാം പാപ്പിനിശ്ശേരി ഉൾപ്പടെ ഉള്ളവരെ എങ്ങനെ ഒന്ന് ട്രാപ്പിലാക്കാം? അതിനുള്ള ഒരു സംവിധാനം കൂടെ ചെയ്തിരിക്കുകയാണെന്ന് പറഞ്ഞു. എന്നെ സംബന്ധിച്ച് പറഞ്ഞാൽ ഇത്തരം കേസുകൾ എടുക്കണം എന്നുള്ളത് ഒരു നിർബന്ധം ഉള്ള കാര്യം ഒന്നുമല്ല.
കോഴിക്കോട് സ്വദേശിയായ ആ വക്കീലിന്റെ ഒരു വ്യക്തതയും ഇല്ലാത്ത നിയമോപദേശം ചിലപ്പോൾ എന്നോടുള്ള വെറുപ്പോ, വിധ്വേഷമോ ആവാം എന്ന് സലാം പാപ്പിനിശ്ശേരി പറയുന്നു. ദുബായ് പോലീസിൽ പോകരുതെന്നും, പാസ്പോർട്ട് നൽകാമെന്നും പറഞ്ഞ കൂട്ടർ ഈ വക്കീലിന്റെ വാക്ക് കേട്ട് തകിടം മറിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ഈ യുഎഇ മണ്ണിന് ഒരു സത്യം ഉണ്ട്. ഉപ്പ് തിന്നവൻ തീർച്ചയായും വെള്ളം കുടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha