ശരീരത്തിലാകെ നിഗൂഢമായ മുറിവുകളേറ്റ നിലയിൽ ഓർ മത്സ്യങ്ങൾ: വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ സൂചനയോ..?
ഓർ മത്സ്യങ്ങളെ സമുദ്രോപരിതലത്തിൽ കണ്ടെത്തുന്നത് ഭൂകമ്പത്തിന്റെ സൂചനയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്പോൾ ഈ ഇനത്തിൽപ്പെട്ട ഒന്നിനെ ശരീരത്തിലാകെ നിഗൂഢമായ മുറിവുകളേറ്റ നിലയിൽ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്ത് കണ്ടെത്തിയിരിക്കുകയാണ്. തായ്വാന് സമീപം ഡൈവിങ് ചെയ്യുന്നവർ പകർത്തിയ ഓർമത്സ്യത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്വാഭാവിക വാസസ്ഥലത്തിനോളം ആഴമില്ലാത്ത ഭാഗത്ത് ഓർമത്സ്യത്തെ കണ്ടത് ഡൈവിങ് ചെയ്യുന്നവരെ ആശ്ചര്യത്തിലാഴ്ത്തി. അവർ മത്സ്യത്തിനരികിലേക്ക് എത്തുകയും അതിനെ സ്പർശിക്കുകയും ചെയ്തു. അപ്പോഴാണ് മത്സ്യത്തിന്റെ ശരീരത്തിൽ പലയിടങ്ങളിലായി വൃത്താകൃതിയിലുള്ള തുളകൾ കണ്ടത്. എന്നാൽ ഇതിനു പിന്നിലെ കാരണം എന്താണെന്ന് കൃത്യമായി സ്ഥിരീകരിക്കാനായിട്ടില്ല.
എങ്കിലും മറ്റ് സമുദ്ര ജീവികളുടെ ശരീരത്തിൽ നിന്നും മാംസം കാർന്നുതിന്നുന്ന ഒരിനം സ്രാവിന്റെ ആക്രമണമാവാം ഈ തുളകൾക്ക് പിന്നിലെ കാരണമെന്നാണ് നിഗമനം. വൃത്താകൃതിയിൽ മാംസം കാർന്നെടുക്കുന്നതിനാൽ കുക്കി-കട്ടർ ഷാർക്ക് എന്നാണ് ഇവ അറിയപ്പെടുന്നത്. താരതമ്യേന വലിയ മത്സ്യങ്ങളുടെ ശരീരത്തിൽ നിന്നുമാണ് ഇവ ഇത്തരത്തിൽ മാംസം ഭക്ഷിക്കുന്നത്. ഓർമത്സ്യങ്ങളെ ആഴം കുറഞ്ഞ മേഖലയിൽ കാണുന്നത് ദുരന്തങ്ങളുടെ സൂചനയായാണ് കരുതപ്പെടുന്നതെങ്കിലും തായ്‌വാനിൽ കണ്ടെത്തിയ ഓർമത്സ്യം ദുരന്തത്തിന്റെ മുന്നറിയിപ്പല്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ആക്രമണമേറ്റത് മൂലം ആരോഗ്യം നന്നേ ക്ഷയിച്ചതുകൊണ്ടാവാം മത്സ്യം ജലോപരിതലത്തിലേക്ക് എത്തിയതെന്ന് ഡൈവിങ് ഇൻസ്ട്രക്ടറായ വാങ് ചെങ് റു പറഞ്ഞു. സ്കൂബ ഡൈവിങ്ങിൽ ദീർഘനാളത്തെ പരിചയസമ്പത്തുണ്ടെങ്കിലും ഇതാദ്യമായാണ് താൻ ഒരു ഓർമത്സ്യത്തെ നേരിട്ട് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സ്യത്തിന്റെ ആരോഗ്യനില കണ്ടിട്ട് അത് മരണത്തോട് അടുത്തിരിക്കുകയാണ് എന്നാണ് ഡൈവർമാരുടെ നിഗമനം. ആറര അടിക്കടുത്ത് നീളമാണ് മത്സ്യത്തിന് ഉണ്ടായിരുന്നത്. 56 അടി വരെ നീളത്തിൽ വളരുന്നവയാണ് ഇവ.
സാധാരണ ഗതിയിൽ സമുദ്രോപരിതലത്തിൽ നിന്നും 656 മുതൽ 3,200 അടി വരെ താഴ്ചയിലാണ് ഓർമത്സ്യങ്ങൾ ജീവിക്കുന്നത്. ആഴക്കടലിൽ വസിക്കുന്ന ഓര്‍മത്സ്യങ്ങൾ കടലിനടിയില്‍ ശക്തമായ ഭൂകമ്പമോ അഗ്നിപര്‍വത സ്‌ഫോടനമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജലോപരിതലത്തില്‍ എത്തുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. 2011 ൽ ഫുകുഷിമ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ടു വർഷങ്ങളിൽ ഡസൻ കണക്കിന് ഓര്‍മത്സ്യങ്ങൾ തീരത്തു വന്നടിഞ്ഞതായി കണ്ടെത്തിയതോടെ ഈ വിശ്വാസത്തിന് ആക്കം കൂടുകയും ചെയ്തു.
എന്നാൽ ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സമുദ്ര പ്രവാഹത്തിലെ വ്യതിയാനമോ ആരോഗ്യകാരണങ്ങളോ മൂലമാണ് ഓർമത്സ്യങ്ങൾ ഉപരിതലത്തിലേക്ക് എത്തുന്നത്. പലപ്പോഴും അവയെ തീരത്ത് ചത്ത നിലയിൽ കണ്ടെത്തുന്നതിന് പിന്നിലെ കാരണം ഇതാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.
എന്തുകൊണ്ടാണ് ഇവ തീരത്തെന്നുന്നതെന്ന കാര്യം ഇപ്പോഴും നിഗൂഢമാണ്. കടൽക്ഷോഭം രൂക്ഷമാകുമ്പോൾ പരുക്കേറ്റാകാം ഇവ തീരത്തെത്തുന്നതെന്നാണ് ഒരു നിഗമനം. ഇരതേടിയാകാം ഇവിടെയെത്തുന്നതെന്ന മറ്റൊരു വാദവുമുണ്ട്. എന്നാൽ ഏറ്റവും പ്രസക്തമായത് മറ്റൊരു വാദമാണ്. ഭൂകമ്പ മുന്നറിയിപ്പുമായാണ് ഇവ തീരത്തെത്തുന്നതെന്ന് ... ഫെബ്രുവരി ആദ്യ വാരത്തിൽ പത്തടിയോളം നീളമുള്ള ഓർ മത്സ്യം തൊയാമ ബീച്ചിലാടിഞ്ഞിരുന്നു.
ഇമിസു തുറമുഖത്തും മീൻപിടിത്തക്കാരുടെ വലയിൽ കുരുങ്ങിയ നിലയിൽ ഓർ മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഇതിന് ഏകദേശം പതിമൂന്നു അടിയോളം നീളമുണ്ടായിരുന്നു. പാമ്പിനോടു സാമ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് ഇരുപത് അടിയിലധികം നീളം വയ്ക്കാറുണ്ട്. ആഴക്കടലിലാണ് ഇവയുടെ വാസം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 660 മുതൽ 3280 അടിവരെ ആഴത്തിലാണ് ഇവ കാണപ്പെടാറുള്ളത്. വെള്ളി നിറത്തിൽ തിളങ്ങുന്ന ശരീരവും ചുവപ്പു നിറത്തിലുള്ള ചിറകുമാണ് ഇവയ്ക്കുള്ളത്.
https://www.facebook.com/Malayalivartha