ആകാശത്തെ അപൂര്‍വ കാഴ്ച... സൂപ്പര്‍മൂണ്‍ കാണപ്പെടാന്‍ ഇനി കുറച്ച് മണിക്കൂറുകള്‍ മാത്രം
സൂപ്പര്‍മൂണ്‍ കാണപ്പെടാന്‍ ഇനി കുറച്ച് മണിക്കൂറുകള്‍ മാത്രം. ഇന്ത്യയില്‍ ഇന്ന് അര്‍ദ്ധരാത്രി 12മണിയ്ക്ക് ശേഷമാകും സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക. നാളെ പുലര്‍ച്ചെ 2.41വരെ ഇത് നീണ്ടുനില്‍ക്കും. ഈ മാസം രണ്ട് സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒന്ന് ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ചയും മറ്റൊന്ന് ആഗസ്റ്റ് 30നും.
ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നത്. ഇതുമൂലം പൂര്‍ണ ചന്ദ്രനെ പതിവിലും വലുതും തിളക്കവുമുള്ളതായി കാണാന്‍ കഴിയുന്നു. അതായത് സാധാരണ കാണുന്നതില്‍ നിന്ന് എട്ട് ശതമാനം അധികം വലുപ്പവും 16ശതമാനം അധികം പ്രകാശവും ഈ സമയം ചന്ദ്രനുണ്ടാകും.
രണ്ട് സൂപ്പര്‍ മൂണുകള്‍ ഒരേ മാസം സംഭവിക്കുന്നത് അപൂര്‍വമാണ്. 2018 ലായിരുന്നു രണ്ട് സൂപ്പര്‍ മൂണുകള്‍ ഒരേ മാസം സംഭവിച്ചത്. ഇനി രണ്ട് സൂപ്പര്‍ മൂണുകള്‍ ഒരേ മാസം കാണാന്‍ 2037വരെ കാത്തിരിക്കണം. 'സൂപ്പര്‍മൂണ്‍' എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1979ലാണ്.
https://www.facebook.com/Malayalivartha