ബഹിരാകാശത്തെ ഗന്ധത്തില്‍ നിന്നു വളരെ വ്യത്യാസമുണ്ട് ചന്ദ്രനിലെ ഗന്ധത്തിനെന്ന് ശാസ്ത്രജ്ഞര്‍..
രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്ക് ഒരു യാത്രയിലാണ്. ചന്ദ്രന്റെ ആകര്‍ഷണമേഖലയില്‍ ഇതിനിടെ തന്നെ ഉള്‍പ്പെട്ട ദൗത്യം ഓഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണധ്രുവമേഖലയില്‍ ഇറങ്ങുമെന്നാണു പ്രതീക്ഷ. ഇങ്ങനെ സംഭവിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ ആദ്യമിറങ്ങുന്ന ലാന്‍ഡര്‍ ദൗത്യമായി ചന്ദ്രയാന്‍ 3 മാറും. ചന്ദ്രയാന്‍ 3 ലാന്‍ഡ് ചെയ്യാന്‍ പോകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയ്ക്കടുത്ത് 69.37, 32.35 മേഖലയിലാണു ലാന്‍ഡിങ് പ്രതീക്ഷിക്കപ്പെടുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവം ശാസ്ത്രജ്ഞര്‍ക്കു വലിയ താല്‍പര്യമുള്ള മേഖലയാണ്. ഇവിടെ ഐസ് രൂപത്തില്‍ വലിയ ജലനിക്ഷേപമുണ്ട്. അതുപോലെ തന്നെ ഇവിടുള്ള പടുകുഴികളില്‍ പലതിലും സൂര്യപ്രകാശമെത്താറില്ല. പ്രാചീനകാല സൗരയൂഥത്തെക്കുറിച്ചുള്ള തെളിവുകള്‍ ഇവയില്‍ മറഞ്ഞുകിടക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചന്ദ്രനിലെ സവിശേഷതയാര്‍ന്ന മേഖലയായ എയ്റ്റ്കിന്‍ ബേസിന്‍, 9.05 കിലോമീറ്റര്‍ പൊക്കമുള്ള എപ്‌സിലോണ്‍ കൊടുമുടി തുടങ്ങിയവയൊക്കെ ദക്ഷിണധ്രുവത്തിലാണു സ്ഥിതി ചെയ്യുന്നത്.
എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നു മറ്റൊരു വിഷയം ചന്ദ്രനിലെ ഗന്ധമാണ്.അപ്പോളോ 11-ന്റെ 2.5 മണിക്കൂര്‍ 'മൂണ്‍വാക്ക്' മുതല്‍ അപ്പോളോ 17 ലെ ഒരു ബഹിരാകാശ പേടകത്തിന് പുറത്ത് 22 മണിക്കൂറിലധികം നീണ്ട യാത്രകള്‍ വരെ കണക്കിലെടുക്കുമ്പോള്‍ ഏകദേശം 12 മനുഷ്യര്‍ ഇതുവരെ ചന്ദ്രോപരിതലത്തില്‍ നടന്നിട്ടുണ്ട്. എങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷവും ചന്ദ്രനിലെ സഞ്ചാരികളും ചന്ദ്ര ശാസ്ത്രജ്ഞരും ഇപ്പോഴും ബഹിരാകാശ സഞ്ചാരിയുടെ മൂക്കിലേക്ക് കൊണ്ടുവരുന്ന ചന്ദ്രന്റെ ഗന്ധംകൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്.
ചന്ദ്രനിലേക്ക് യുഎസ് അവസാനം നടത്തിയ മനുഷ്യയാത്രയായ അപ്പോളോ 17ന്റെ അമരക്കാരനായ ജാക്ക് ഷ്മിറ്റ് ഇതു വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്. സ്‌ഫോടനം നടന്ന ശേഷമുള്ള കരിഞ്ഞ വെടിമരുന്നിന്റെ മണമായിരുന്നു ചന്ദ്രനില്‍ തങ്ങള്‍ക്ക് അനുഭവപ്പെട്ടതെന്നാണ് ഷ്മിറ്റ് പറഞ്ഞത്.
1972 ഡിസംബറില്‍ ചന്ദ്രന്റെ ഉപരിതലത്തിലൂടെ നടന്ന ശാസ്ത്രജ്ഞനും ബഹിരാകാശയാത്രികനുമായ ഷ്മിറ്റ് ആ ഗന്ധത്തെ കുറിച്ച് പറഞ്ഞതിങ്ങനെ, ''എനിക്ക് പറയാന്‍ കഴിയുന്നത്, എല്ലാവരുടെയും ഗന്ധത്തെക്കുറിച്ചുള്ള തല്‍ക്ഷണ മതിപ്പ് ഉപയോഗശൂന്യമായ വെടിമരുന്നിന്റെതായിരുന്നു, അല്ലാതെ അത് 'മെറ്റാലിക്' അല്ലെങ്കില്‍ 'അക്രിഡ്' എന്നല്ല.താരതമ്യപ്പെടുത്താവുന്ന മറ്റ് ദുര്‍ഗന്ധങ്ങളെ അപേക്ഷിച്ച് നമ്മുടെ ഓര്‍മ്മകളില്‍ ചിലവഴിച്ച വെടിമരുന്നിന്റെ ഗന്ധം കൂടുതല്‍ പതിഞ്ഞിരിക്കാം.'
ചന്ദ്രനിലെ ഒരു യാത്രികരും ചന്ദ്രോപരിതലത്തില്‍ വച്ച് തങ്ങളുടെ ഹെല്‍മറ്റ് ഊരി മണം പിടിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ സ്‌പേസ് സ്യൂട്ടുകളില്‍ പറ്റിപ്പിടിച്ച ചന്ദ്രനിലെ പൊടിയുടെ അംശങ്ങളില്‍ നിന്നും ചന്ദ്രനില്‍ നിന്നു തിരികെ കൊണ്ടുവന്ന പാറക്കഷ്ണങ്ങളില്‍ നിന്നുമാണ് ഈ മണം അവര്‍ അനുഭവിച്ചറിഞ്ഞത്. ബഹിരാകാശത്തെ ഗന്ധത്തില്‍ നിന്നു വളരെ വ്യത്യാസമുണ്ട് ചന്ദ്രനിലെ ഗന്ധത്തിനെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ലോഹാംശമുള്ള മണമാണ് ബഹിരാകാശത്ത്. ചന്ദ്രനിലെ വെടിമരുന്നിന്റെ ഗന്ധം അവിടത്തെ മണ്ണില്‍ നിന്ന് ഉദ്ഭവിക്കുന്നതാണ്. ഈ മണ്ണിലടങ്ങിയ ലവണങ്ങളാണ് ഇതിനു വഴിവയ്ക്കുന്നത്.
ചന്ദ്രോപരിതലത്തിന്റെ രാസഘടനയുടെ 45 സതമാനവും സിലിക്കയാണ്.അലുമിന (1524 ശതമാനം), ലൈം, അയണ്‍ ഓക്‌സൈഡ്, ടൈറ്റാനിയം ഡയോക്‌സൈഡ്, സോഡിയം ഓക്‌സൈഡ് തുടങ്ങിയവയും ഘടനയിലുണ്ട്. സൗരയൂഥത്തിലെ സ്വാഭാവിക ഗ്രഹ ഉപഗ്രഹങ്ങളില്‍ വലുപ്പം കൊണ്ട് അഞ്ചാം സ്ഥാനത്താണ് ചന്ദ്രന്‍. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമീഡ്, കലിസ്റ്റോ, ലോ, ശനിയുടെ ടൈറ്റന്‍ എന്നീ ഉപഗ്രഹങ്ങളാണു ചന്ദ്രനു മുന്നിലുള്ളത്.
ചന്ദ്രയാന്‍ 3 ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനായുള്ള തയ്യാറെടുപ്പിലാണ് . ആഗസ്റ്റ് 23ന് വൈകീട്ട് 6 .04 ലോടെയാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടക്കുക എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ചന്ദ്രന്റെ ഉത്പത്തിയെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്കിടയില്‍ വിഭിന്ന അഭിപ്രായങ്ങളുണ്ട്. ഭീമാകാരമായ ആഘാത സിദ്ധാന്തം ഇന്ന് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഭൂമിയും ചൊവ്വയുടെ വലിപ്പമുള്ള മറ്റൊരു ചെറിയ ഗ്രഹവും തമ്മില്‍ കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ രൂപപ്പെട്ടതെന്ന് ഇത് പറയുന്നു . ഈ ആഘാതത്തില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഒരു ഭ്രമണപഥത്തില്‍ ശേഖരിച്ച് ചന്ദ്രന്‍ രൂപപ്പെട്ടു.
https://www.facebook.com/Malayalivartha