സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം, റോവര്‍ എടുത്ത ചന്ദ്രയാന്‍ 3 ലാന്‍ഡറിന്റെ ആദ്യ ചിത്രം പുറത്ത് വിട്ടു...
ബഹിരാകാശ ശാസ്ത്രത്തിൽ ഇന്ത്യയെ ചരിത്രപരമായ ഉയരങ്ങളിലെത്തിച്ച മൂൺ മിഷന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ ക്ലിക്കുചെയ്‌ത വിക്രം ലാൻഡറിന്റെ ആദ്യ ഫോട്ടോ ചന്ദ്രയാൻ 3 അയച്ചു. പ്രഗ്യാൻ റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്. ഇസ്‌റോ പങ്കിട്ടതുപോലെ, ബുധനാഴ്ച (ഇന്ത്യ സമയം) രാവിലെ 7.35 നാണ് ചിത്രം എടുത്തത്. ചിത്രത്തിൽ വിക്രം ലാൻഡർ ചന്ദ്രനിൽ പാർക്ക് ചെയ്തിരിക്കുന്നത് കാണാം.
ബഹിരാകാശ ഏജൻസി ചൂണ്ടിക്കാണിച്ചതുപോലെ അതിന്റെ രണ്ട് പേലോഡുകളായ ChaSTE, ILSA എന്നിവ ഫോട്ടോയിൽ കാണാം. നേരത്തെ ചന്ദ്രയാൻ 2 ഓർബിറ്ററിൽ നിന്ന് എടുത്ത വിക്രം ലാൻഡറിന്റെ ഫോട്ടോ ഇസ്രോ ഷെയർ ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുള്ള വിക്രം ലാൻഡറിന്റെ ആദ്യ ഫോട്ടോയാണിത്. വിജയകരമായ സോഫ്‌റ്റ് ലാൻഡിംഗിന് ശേഷം കഴിഞ്ഞ ആഴ്‌ചയിൽ, വിക്രമിൽ നിന്ന് പ്രഗ്യാൻ റോവർ ഉരുണ്ട് ഇറങ്ങുന്നതിന്റെയും തുടർന്ന് ചുറ്റിനടന്നതിന്റെയും നിരവധി ഫോട്ടോകൾ ഇസ്‌റോ പങ്കിട്ടിരുന്നു.
ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേഷണമാണ് റോവര്‍ ആരംഭിച്ചിരിക്കുന്നത്. ചാന്ദ്ര ദിനം പൂര്‍ത്തീകരിക്കുന്നതിനായി ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കുറഞ്ഞ സമയതത്തിനുള്ളില്‍ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാണ് റോവര്‍ ശ്രമിക്കുന്നതെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് പറഞ്ഞിരുന്നു.
വിക്രം ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങിയ പ്രഗ്യാന്‍ റോവര്‍ എട്ട് മീറ്റര്‍ സഞ്ചരിച്ചതായി ഇസ്രൊ വെളിപ്പെടുത്തിയിരുന്നു. കുഴികളും പാറക്കെട്ടുകളും, നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്. പ്രഗ്യാന്‍ ലാന്‍ഡറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ചന്ദ്രനിലെ ശിവശക്തി പോയിന്റിൽ ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണ് പ്രഗ്യാന്‍ റോവറെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു.
ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളാണ് ഇന്ത്യക്ക് അറിയാനുള്ളത്. അതേസമയം ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലോകത്തിന് തന്നെ വലിയ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. അത്യാധുനികമായ കാര്യങ്ങള്‍ റോവറിലുണ്ട്. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്ന് അറിയപ്പെടുന്ന ലിബ്‌സ് എന്നിങ്ങനെയുള്ള ശാസ്ത്രീയ ഉപകരണങ്ങളാണിത്.
ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എപിഎക്‌സ്എസ് ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയും പരിശോധിക്കും. ലിബ്‌സ് പഠിക്കുക, ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലൂമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെകുറിച്ചാണ്. ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഇതിനു പിന്നാലെ ഹൈഡ്രജന്റെ സാന്നിധ്യം സംബന്ധിച്ച് പരിശോധനകൾ നടന്നുവരികയാണെന്ന് ഐഎസ് ആർ ഓ വ്യക്തമാക്കുകയും ചെയ്തു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയത്. റോവറിലുള്ള ലേസര്‍-ഇന്‍ഡസ്ഡ് ബ്രേക്ക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് (എല്‍ഐബിഎസ്) ഉപകരണം ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിധ്യം അസന്ദിഗ്ധമായി സ്ഥിരീകരിക്കുന്നു. പ്രാഥമിക വിശകലനത്തില്‍ ചന്ദ്രോപരിതലത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം എന്നിവയുടെ സാന്നിധ്യം വെളിപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha