ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ അടയാളം..? ആ രഹസ്യം കണ്ടെത്താൻ ഇസ്രോ
ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. വളരെ വൈവിധ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യമാണ് ഈ ഗ്രഹത്തില്‍ നിലനില്‍ക്കുന്നത്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഗ്രഹമാണ് ശുക്രന്‍ എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാൽ ശുക്രന്റെ മേഘങ്ങളിൽ ഫോസ്‌ഫിൻ വാതകത്തിന്റെ അടയാളം ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത് അന്യഗ്രഹ ജീവികളുടെ അടയാളമായിരിക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്ര ലോകമിപ്പോൾ. അതിനിടെ ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം ശുക്രനിലേക്കുള്ള വിക്ഷേപണമാണെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് വ്യക്തമാക്കിരുന്നു.
ശുക്രനിലേക്കുള്ള ദൗത്യത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. ശുക്രനിലെത്തി ലാൻഡ് ചെയ്യണമോ വേണ്ടയോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നുണ്ട്. വൈകാതെ ഈ ദൗത്യത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാസയുമായി ചേർന്നുള്ള നാസ-ഇസ്‌റോ സിന്തറ്റിക് അപ്പർച്ചർ റഡാർ വിക്ഷേപണത്തിന് അനുമതിയായിട്ടുണ്ട്. 2024 ജനുവരിയിൽ ഇത് നടക്കും എന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സിദ്ധാന്തവുമായി നാസയിലെ ശാസ്ത്രജ്ഞ ഡോ. മിഷേല്‍ ഥല്ലര്‍ രംഗത്ത് എത്തിയിരുന്നു. 475 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്ന ചൂട് അനുഭവപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. കൂടാതെ അസിഡിക് അന്തരീക്ഷമാണ് ശുക്രന്റേത്. ഇതെല്ലാമുണ്ടായിട്ടും അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഈ ഗ്രഹത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഥല്ലര്‍ പറയുന്നത്. ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞന്‍ കൂടിയാണ് ഇവര്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിദ്ധ്യം കൂടുതലുള്ള ഗ്രഹമാണ് ശുക്രന്‍.
എന്നിരുന്നാലും അവിടെ ജീവന്റെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അവരുടെ വിശ്വാസം. ദി സണ്‍-ന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശുക്രന്റെ അന്തരീക്ഷത്തില്‍ ജീവന്റെ അംശം കണ്ടെത്താനുള്ള നിരന്തര ശ്രമം നടന്നുവരികയാണെന്നും അവര്‍ വ്യക്തമാക്കി. ആദ്യകാലത്ത് ശുക്രന്‍ അധികം താല്‍പ്പര്യമുള്ള മേഖലയായിരുന്നില്ലെന്നും ഥല്ലര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നടത്തിയ ഗവേഷണത്തിലൂടെ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ചില സംയുക്തങ്ങളോട് സാദ്യശ്യമുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ കണ്ടെത്തിയിരുന്നു.
ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിവെ ജ്യോതിര്‍ ജീവശാസ്ത്ര പ്രൊഫസറായ ഡൊമനിക് പാപ്പിനോ ഥല്ലറുടെ കാഴ്ചപ്പാടില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രായോഗിക സാധ്യതയെപ്പറ്റിയാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. ജീവനുമായി ബന്ധപ്പെട്ട രാസപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ ജലത്തിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്. ഇതിനര്‍ത്ഥം അന്യഗ്രഹജീവികളുടെ കണ്ടെത്തല്‍ ജലത്തിന്റെ ഉറവിടം കണ്ടെത്തുന്നതിലേക്ക് നയിക്കും എന്നാണ്. ശുക്രനിലെ ഉപരിതല താപനില കണക്കിലെടുക്കുമ്പോള്‍ അവിടെ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
”ശുക്രനില്‍ ഒരുകാലത്ത് ജലമുണ്ടായിരുന്നുവെന്ന് വേണമെങ്കില്‍ സങ്കല്‍പ്പിക്കാം. എന്നാല്‍ ഫോസില്‍ രേഖകള്‍ ലഭിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നത് ശുക്രനിലെ അഗ്നിപര്‍വ്വത പ്രവർത്തനങ്ങളാണെന്നും ‘അപാപ്പിനോ പറഞ്ഞു. ഭൂമിയിലല്ലാതെ മറ്റ് ഏതെങ്കിലും ഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യം തിരയാനുള്ള മനുഷ്യന്റെ കൗതുകം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികളെക്കുറിച്ചുള്ള ഭാവനയ്ക്കും അന്വേഷണങ്ങൾക്കും അതിരില്ല. ശുക്രനിൽ ജീവന്റെ സാധ്യതയെ സൂചിപ്പിക്കുന്ന ശക്തമായ തെളിവുകൾ ഒരുകൂട്ടം ശാസ്ത്രജ്ഞർ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.
അതേ സമയം ചന്ദ്രനിലേക്കുള്ള നാലാം ദൗത്യം, ചൊവ്വയിലേക്കുള്ള രണ്ടാം ദൗത്യം തുടങ്ങിയവ ചർച്ച ചെയ്ത് വരികയാണെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് പറയുന്നു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് ചെയ്തത് പോലെ ചൊവ്വയിൽ ഇറങ്ങുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ആദിത്യ എൽ-1 ന്റെ വിക്ഷേപണം വിജയകരമായെങ്കിലും അത് ആ പോയിന്റിൽ കൃത്യമായെത്തി ഭ്രമണപഥം കണ്ടെത്തിയാൽ മാത്രമേ ദൗത്യം വിജയമായെന്ന് പറയാനാകൂ. 2024 ജനുവരി ആദ്യവാരം ആ പോയിന്റിലേക്ക് ആദിത്യ എൽ-1 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha